എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല: രാഹുല്‍ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് മോദി
എഡിറ്റര്‍
Wednesday 29th November 2017 2:43pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ പട്ടേല്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ സോംനാഥ് ക്ഷേത്രം ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലായിരുന്നു.

സോംനാഥിനെ കുറിച്ച് ഓര്‍ക്കുന്ന ചിലരെങ്കിലും ചരിത്രംമറക്കരുതെന്നും മോദി പറഞ്ഞു. നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി പോലും സോംനാഥില്‍ ക്ഷേത്രം പണിയുന്നതിനോട് താത്പര്യം കാണിച്ചിരുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ക്ഷേത്രനിര്‍മാണത്തെ ഒരു കാലത്ത് എതിര്‍ത്ത ആളുകള്‍ക്ക് ഇന്ന് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലെന്നും മോദി പരിഹസിച്ചു.

ജി.എസ്.ടിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെയും മോദി ആഞ്ഞടിച്ചു. പാവങ്ങള്‍ക്ക് വേണ്ട അവശ്യസാധനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ സിഗരറ്റിനും ആല്‍ക്കഹോളിനും അത്രയും ജി.എസ്.ടി ഏര്‍പ്പെടുത്തരുതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇതില്‍ എന്ത് ലോജിക്കാണ് ഉള്ളത്? ജനങ്ങളെ ആവുംവിധം കോണ്‍ഗ്രസ് കൊള്ളയടിച്ചുകഴിഞ്ഞു. അവരില്‍ നിന്നും കൊള്ളയടിച്ച മുതല്‍ തിരിച്ചുകൊടുക്കാനാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും മോദി പറഞ്ഞു.

കച്ചിലേയും സൗരാഷ്ട്രയിലേയും പ്രധാന പ്രശ്‌നങ്ങളായിരുന്നു ജലവിതരണ സംവിധാനം ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ പരിഹരിച്ചു കഴിഞ്ഞെന്നും മോദി അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും പട്യാദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലും നയിക്കുന്ന വിവിധ റാലികള്‍ ഗുജറാത്തില്‍ ഒരേസമയം നടക്കുന്നുണ്ട്.

Advertisement