എഡിറ്റര്‍
എഡിറ്റര്‍
തൊഴിലില്ലായ്മയാണ് മോദിയെയും ട്രംപിനെയും അധികാരത്തിലെത്തിച്ചതെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Wednesday 20th September 2017 8:33pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൊണാള്‍ഡ് ട്രംപിനെയും അധികാരത്തിലേറ്റിയത് ഇരുരാജ്യത്തും നിലനില്‍ക്കുന്ന തൊഴിലില്ലായ്മയായിരുന്നെന്ന് രാഹുല്‍ ഗാന്ധി. ഇപ്പോഴും ഇതിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്തും ഇതിന് പരിഹാരം കാണാഞ്ഞതാണ് മോദിക്ക് അനുകൂല ഘടകമായതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി നടന്ന സംവാദത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായ പ്രകടനം. ഞങ്ങളുടെ രാജ്യത്തെ ജനസംഖ്യയില്‍ വലിയൊരു ഭാഗം തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടുകയാണ് ഭാവിയെ കുറിച്ച് അവര്‍ ഉത്കണ്ഠ പെടുന്നുണ്ട് ഇതിന് പരിഹാരം കാണാന്‍ കഴിത്തതില്‍ അവര്‍ ധാരാളം വേദന അനുഭവിക്കുന്നു. അതു കൊണ്ടാണ് അവര്‍ മോദിയെയും ട്രംപിനെയും പോലുള്ള നേതാക്കളെ തെരഞ്ഞെടുക്കുന്നത്.
എന്നും അദ്ദേഹം പറഞ്ഞു.


Also Read കെ.എം മാണി യൂ.ഡി.എഫിന് പുറത്തുള്ളയാളല്ല; വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷണിക്കുമെന്നും പി.കെ കുഞ്ഞാലികുട്ടി


മറ്റൊരു പ്രശ്‌നം തൊഴിലില്ലായ്മ ഒരു പ്രശ്‌നമാണെന്ന് ആരും തിരിച്ചറിയുന്നില്ല എന്നതാണ്. ‘എനിക്ക് ട്രംപ് എങ്ങിനെയാണെന്ന് അറിയില്ല. പക്ഷേ ഇന്ത്യയില്‍ തൊഴിലവസരം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും ചെയ്യുന്നില്ല എന്ന എനിക്കറിയാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ദിവസേന മുപ്പതിനായിരം ജോലി എന്ന വാഗ്ദാനവുമായാണ് യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. പക്ഷെ അത് നല്‍കാന്‍ കഴിഞ്ഞില്ല, യു.പി.എ ഇക്കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കുന്നു. അതേ പോലെ മോദിയും ഇത് അംഗീകരിക്കാന്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Advertisement