Administrator
Administrator
മൊബൈല്‍ ഫോണ്‍ പതിപ്പ് ഇനി അറ്റന്റ് ചെയ്യാം
Administrator
Friday 3rd June 2011 5:58pm

നുഷ്യന്റെ മൂന്നാം കൈ ആയി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്ന ഒരു കാലത്തിലിരുന്ന് മകള്‍ തന്റെ പിതാവിനു ഫോണ്‍ ചെയ്യുന്നു:

‘സന്നിഗ്ദധചിന്തകളുടെ അച്ഛാ…ഇനി നിങ്ങള്‍ പതിവു പോലെ എനിക്കു
കത്തെഴുതേണ്ട.. എന്തെങ്കിലും തോന്നുമ്പോള്‍ ഒന്നു മൊബൈലിലടിക്കൂ..
അല്ലെങ്കില്‍ തന്നെ പണ്ടത്തെപ്പോലെ ആ കടലാസുകള്‍ കുത്തിയിരുന്നു
വായിക്കാനും അതിനു മറുപടിയെഴുതാനും എനിക്കെവിടെ ഇന്നു നേരം?’

ആ അച്ഛനും മകളും തീര്‍ച്ചയായും മലയാളികള്‍ ആയിരിക്കാനാണു സാധ്യത. കേരളീയ സമൂഹത്തില്‍ പണ്ട് കമ്മ്യൂണിസ്റ്റു പച്ച എന്നപോല്‍ ഇന്നു തഴച്ചു വളരുന്നത് മിസ്ഡ് കോളുകളാണ്. കാത്തിരിപ്പുകള്‍ ഇവിടെ ഇല്ലാതെയാകുന്നു.

ദൂരെയെവിടെയോ ഇരുന്നുകൊണ്ട് ഞാനിപ്പോള്‍ നിന്റെ വീടിനു മുന്നിലൂടെ പോയിക്കൊണ്ടിരിക്കുകയാണെന്നും സമീപത്തു നിന്നു കൊണ്ട് അയ്യോ, ഇപ്പോള്‍ മുംബെയില്‍ ബിസിന്‌സ് ടൂറിലാണെല്ലോ..എന്നുമൊക്കെ ഈ കൊച്ചു രഹസ്യക്കാരന്‍ കൊടുത്ത ധൈര്യത്തില്‍ മലയാളിക്കിന്ന് നുണ പറയാനാകും. മലയാള സിനിമാ തിരക്കഥയുടെ ചരിത്രത്തില്‍ മൊബൈല്‍ ഫോണിനു മുമ്പും പിമ്പും എന്നിങ്ങനെ രണ്ട് കാലങ്ങളുണ്ടത്രെ.

മൊബൈല്‍ സജീവമായതോടെ പ്രണയത്തിന്റെ, ഒളിച്ചോട്ടങ്ങളുടെ സാധ്യതകള്‍ ഏറി. ഒരു മിസ് അടിച്ചാല്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങള്‍ ഉണ്ട് എന്നു വന്നു.

ചിലപ്പോഴെല്ലാം ഏറ്റവും വലിയ ശല്യമായി മാറി ഈ ഉപകരണം. റെയിഞ്ചില്ലാത്ത വല്ല കാട്ടിലേക്കും ഓടിപ്പോയാലെന്ത് എന്ന് മൊബൈല്‍ വലയില്‍ കുടുങ്ങിയ പല മനുഷ്യമത്സ്യങ്ങളും പലപ്പോഴും കൊതിച്ചു. അതുപയോഗിച്ച് അവര്‍ മത്സരിച്ചു.(തെരഞ്ഞെടുപ്പില്‍, റിയാലിറ്റി ഷോയില്‍, ജീവിതത്തില്‍..) ചിലപ്പോള്‍ വിജയങ്ങള്‍ നേടി. ജീവിതം ആഘോഷിച്ചു.

സാഹിത്യത്തിലും ജീവിതത്തിലും ഇങ്ങനെ മൊബൈല്‍ ഫോണ്‍ വരുത്തി വെച്ച കഷ്ടപ്പാടുകളേയും ഇഷ്ടപ്പാടുകളേയും കെണ്ടത്താനാണ് ഡൂള്‍ ന്യൂസിന്റെ‘മൊബൈല്‍ ഫോണ്‍ പതിപ്പ് ‘ ശ്രമമിടുന്നത്.

മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ച് ഇപ്പോഴും കത്തെഴുതിക്കൊണ്ടിരിക്കുന്ന ആ അജ്ഞാത സുഹൃത്തിനു നമുക്കീ ലക്കം സമര്‍പ്പിക്കാം.

സന്തോഷത്തിന്റെ റിംങ് ടോണോടെ,

-ലിറ്റററി എഡിറ്റര്‍

മൊബൈല്‍ ഫോണ്‍ പതിപ്പില്‍ വായിക്കുക, ഇനിയുള്ള ദിവസങ്ങളില്‍:

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

വീരാന്‍കുട്ടി           ഡോ.ഉമര്‍ തറമേല്‍         അശ്രഫ് ആഡൂര്      ടി ബി ലാല്‍

ജേക്കബ് ഏബ്രഹാം കുഴൂര്‍  വില്‍സണ്‍      സാജിറ ടി ഫൈസല്‍

അജീഷ് ദാസന്‍           ബി എസ് ബിമിനിത്        രാകേഷ് നാരായണ്‍

ജോസഫ് കെ ജോബ്

Advertisement