എഡിറ്റര്‍
എഡിറ്റര്‍
ബി. രാജീവന് എം.എന്‍ വിജയന്‍ പുരസ്‌കാരം
എഡിറ്റര്‍
Tuesday 10th June 2014 3:48pm

b-rajeevan

കൊടുങ്ങല്ലൂര്‍: ഒമാന്‍ സാംസ്‌കാരിക സംഘടനയായ ഇടം മസ്‌കറ്റിന്റെ രണ്ടാമത് എം.എന്‍ വിജയന്‍ പുരസ്‌കാരം പ്രഫ. ബി. രാജീവന്. വാക്കുകളും വസ്തുക്കളും എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

സക്കറിയ, സി.കെ ഹസന്‍കോയ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കവി സച്ചിദാനന്ദനാണ് ജൂറി ചെയര്‍മാന്‍. ജൂലൈ 15ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

Advertisement