എഡിറ്റര്‍
എഡിറ്റര്‍
ജില്ലയില്‍ നിന്നുള്ള മന്ത്രിയായ എന്നെ മണ്ടനാക്കാന്‍ നോക്കണ്ട; മുന്നാര്‍ യോഗത്തില്‍ സബ് കളക്ടറെ കടന്നാക്രമിച്ച് എം.എം മണി
എഡിറ്റര്‍
Saturday 22nd April 2017 10:10am

ഇടുക്കി: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത മൂന്നാര്‍ യോഗത്തില്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കടന്നാക്രമിച്ച് മന്ത്രി എം.എം മണി.

ജില്ലയില്‍ നിന്നുള്ള മന്ത്രിയായ തന്നെ മണ്ടനാക്കാന്‍ നോക്കണ്ടെന്ന് മന്ത്രി സബ് കളക്ടറോട് പറഞ്ഞ്. കുരിശ് പൊളിക്കലിന്‌റെ ഗുണഭോക്ടാവ് ആരാണെന്നും കളക്ടറോട് മണി ചോദിച്ചു.

ബി.ജെ.പിയെ സഹായിക്കുന്ന നടപടിയായി കുരിശ് പൊളിക്കലെന്നും യോഗത്തില്‍ എം.എം മണി പറഞ്ഞു. യോഗത്തിലുടനീളം കളക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എം.എം മണി നടത്തിയത്.

സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശുമാണ് റവന്യു അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റിയത്. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമാണു സ്പിരിറ്റ് ഇന്‍ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയില്‍നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്.


Dont Miss തിയേറ്ററില്‍ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ട് പേര്‍ അറസ്റ്റില്‍ 


കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്‌നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടയാന്‍ വഴിയില്‍ വാന്‍ നിര്‍ത്തിയിട്ടും കുഴികള്‍ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.

അതിനിടെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമായാണ് പിടിയിലായത്. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ സ്ഥാപകന്‍ ടോം സ്‌കറിയയുടെ വാഹനത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്.

സ്ഥലത്ത് ഇന്നലെ സ്ഥാപിച്ച അഞ്ചടി ഉയരത്തിലുള്ള കുരിശാണ് കാണാതായത്. ഇതുമായി ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെ കുരിശ് സ്ഥാപിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാറെത്തി പരിശോധന നടത്തുകയും ചെയ്തു. ഇന്നുവീണ്ടും ഇവിടെ പരിശോധന നടത്തും.

Advertisement