എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ നേതാവ് ‘സ്ത്രീ സുരക്ഷാ’ പോയിട്ട് ‘സ്ത്രീ ‘ എന്ന് പോലും പറയാന്‍ തയ്യാറല്ല;പരിഹാസവുമായി എം.എം മണി
എഡിറ്റര്‍
Friday 18th August 2017 11:41pm

 

തിരുവനന്തപുരം:പതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം.മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോവളം എം.എല്‍.എ എം.വിന്‍സന്റ് ജയിലില്‍ ആയതോടെ ‘സ്ത്രീ സുരക്ഷാ ‘പോയിട്ട് ‘ സ്ത്രീ’ എന്ന് ഉച്ചരിക്കാന്‍ പോലും പ്രതിപക്ഷനേതാവ് തയ്യാറല്ല എന്ന പരിഹാസത്തോടെയാണ് മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ചെന്നിത്തലയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രസംഗം ഒക്കെ ഓര്‍ത്തു പോവുകയാണ്. ഈ സഭാകാലയളവില്‍ അതൊന്നും കേള്‍ക്കാന്‍ യോഗമില്ല അല്ലേ പ്രതിപക്ഷ നേതാവേ എന്നും മണിയുടെ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്


ALSO READചികിത്സകിട്ടാതെ മുരുകന്റെ മരണം: ആശുപത്രിയില്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സൂപ്രണ്ടിന്റെ മൊഴി


മുമ്പ് സഭ ആരംഭിച്ചപ്പോള്‍ തന്നെ എം.വിന്‍സന്റിനെ പരിഹസിച്ച് എം.എം മണി ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
‘നിയമസഭ സമ്മേളനം പുരോഗമിക്കുകയാണ് …ബഹുമാനപ്പെട്ട കോവളം മെമ്പര്‍ ജയില്‍ വാസത്തില്‍ ആയത് കൊണ്ടാണോ എന്നറിയില്ല, ഇത്തവണ പ്രതിപക്ഷ നേതാവ് ‘സ്ത്രീ സുരക്ഷാ ‘പോയിട്ട്
‘ സ്ത്രീ ‘ എന്ന് പോലും നിയമസഭയില്‍ ഉച്ചരിക്കാന്‍ തയ്യാര്‍ അല്ല. ചെന്നിത്തലയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള പ്രസംഗം ഒക്കെ ഓര്‍ത്തു പോവുകയാണ്. ഈ സഭാകാലയളവില്‍ അതൊന്നും കേള്‍ക്കാന്‍ യോഗമില്ല അല്ലേ പ്രതിപക്ഷ നേതാവേ ??
തിരിഞ്ഞ് നിക്കുമ്പോ തലക്കിട്ട് കുത്തണമെന്ന് തോന്നിയിട്ടുണ്ട്……..
പക്ഷേ ചിരിക്കുന്ന നിന്നെ കണ്ടാല്‍ അത് മറന്ന് പോകും

Advertisement