എഡിറ്റര്‍
എഡിറ്റര്‍
ശൈലി മാറ്റില്ല: മാറ്റിയാല്‍ താനില്ല: എം.എം മണി
എഡിറ്റര്‍
Friday 28th April 2017 9:38am

ഇടുക്കി: ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി. തന്റെ ശൈലി ഇങ്ങനെ തന്നെ തുടരുമെന്നും ശൈലി മാറ്റിയാല്‍ പിന്നെ താനില്ലെന്നും എം.എം മണി പറഞ്ഞു.

 വിവാദമുണ്ടാകാന്‍ കാരണമായതിനാലാണ് തനിക്കെതിരെ ശിക്ഷാ നടപടി കൈക്കൊണ്ടത്. അല്ലാതെ മറ്റ് കാരണങ്ങള്‍ കൊണ്ടല്ലെന്നും എം.എം മണി പറഞ്ഞു.

പാര്‍ട്ടിയുടെ ശാസന ഉള്‍ക്കൊള്ളുന്നു. തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് വിലയിരുത്തിയിട്ടില്ല. പ്രസംഗത്തിന്റെ പേരില്‍ വിവാദമുണ്ടായത് ശരിയാണ്. ഇനി വിവാദമുണ്ടാക്കാതെ ശ്രദ്ധിക്കും. അല്ലാതെ ശൈലി മാറ്റാന്‍ ഉദ്ദേശമില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സ്ത്രീ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടെന്നും നിരവധി സ്ത്രീ പീഡനക്കേസുകളില്‍ കോണ്‍ഗ്രസുകാര്‍ പിടിയിലായിട്ടുണ്ടെന്നും എം.എം മണി പറഞ്ഞു.

സഹോദരന്റെ പേര് പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ വരണ്ട. ലംബോധരന്‍ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെയെന്നും എം.എം മണി പറയുന്നു.

Advertisement