എഡിറ്റര്‍
എഡിറ്റര്‍
പൊമ്പിളൈ ഒരുമൈ സമരക്കാലത്ത് കാട്ടിലായിരുന്നു പരിപാടി; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി
എഡിറ്റര്‍
Sunday 23rd April 2017 2:18pm

 


മൂന്നാര്‍: വീണ്ടും അധിക്ഷേപ പ്രസംഗവുമായി  മന്ത്രി എം.എം മണി. അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തിലാണ് അധിക്ഷേപ പ്രസംഗവുമായി എം.എം മണി രംഗത്തുവന്നത്.

പൊമ്പിളൈ ഒരുമൈ സമര കാലത്ത്‌  ‘കാട്ടില്‍ കുടിയും’ മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി പറഞ്ഞത്. മൂന്നാര്‍ മുന്‍ദൗത്യ സംഘത്തിലെ സുരേഷ് കുമാര്‍ കള്ളുകുടിയനാണെന്നും മണി ആരോപിക്കുന്നു.

‘അവിടെ ഇവന്റെ കൂടെയാ, സബ്കളക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാറ് വന്നിട്ട് കള്ളുകുടി, കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു, അന്നും കുടിയും സകലവൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസിലായില്ലേ? ആ വനത്തില്‍ അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടിക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം. മനസിലായില്ലേ? ഞാനത് ഇന്നലെ പറഞ്ഞു അവിടെ, ചാനലുകാരും കൂടി പൊറുതിയാണെന്ന് പറഞ്ഞു. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുമോ. ആഹാ. പിന്നെ പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” എന്നായിരുന്നു എം.എം മണിയുടെ അധിക്ഷേപ പരാമര്‍ശം


Must Read: സംഘികള്‍ ആഘോഷിച്ച ‘ദേവികുളം സബ് കലക്ടര്‍’ എന്ന പേജിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍: ഇതെന്റെ ഒഫീഷ്യല്‍ പേജല്ല


മൂന്നാര്‍ ദൗത്യത്തിനിടെ ദൗത്യസംഘവും മാധ്യമപ്രവര്‍ത്തകരും ഗസ്റ്റ് ഹൗസില്‍ മദ്യപാനമായിരുന്നെന്നും മണി ആരോപിക്കുന്നു. ഇപ്പോള്‍ മൂന്നാര്‍ സബ് കലക്ടറും മാധ്യമങ്ങളും ഒരുമിച്ചാണെന്നും മണി പ്രസംഗത്തില്‍ ആരോപിക്കുന്നു.

മണിയുടെ പ്രസംഗത്തിനിടെ പൊമ്പിളൈ ഒരുമൈ രംഗത്തെത്തിയിട്ടുണ്ട്. മണി മാപ്പു പറയുന്നതുവരെ തങ്ങള്‍ മൂന്നാറില്‍ ഒത്തുകൂടി റോഡില്‍ കുത്തിയിരിക്കുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു.

പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Advertisement