എഡിറ്റര്‍
എഡിറ്റര്‍
കെ.എന്‍.എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായത് പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് എം.എം മണി
എഡിറ്റര്‍
Sunday 24th September 2017 8:42am

മലപ്പുറം: വേങ്ങരയിലെ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിത്വം പാണക്കാട് തങ്ങളെ ഭീഷണിപെടുത്തി നേടിയതാണെന്ന് മന്ത്രി എം എം മണി. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാധിത്തത്തിനേറ്റ തിരിച്ചടിയാണ് കെ.എന്‍.എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന്റെ പ്രചരണത്തിനായി മണ്ഡലത്തില്‍ പ്രസംഗിക്കവെയായിരുന്നു എം.എം മണിയുടെ പരാമര്‍ശം.

നേരത്തെ, കെ.എന്‍.എ ഖാദര്‍ ലീഗിനേയും പാണക്കാട് ഹൈദരലി തങ്ങളേയും ഭീഷണിപ്പെടുത്തിയാണ് സീറ്റ് നേടിയതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിയുടെ പ്രസ്താവന.


Also Read: ‘പിണറായി മുണ്ടുടുത്ത ഇബ്‌ലീസ്, മോദി കോട്ടിട്ട ഇബ്‌ലീസ്’; പരിഹാസവുമായി എം.എം ഹസന്‍


‘ലീഗിന്റെ സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പാണക്കാട് തങ്ങളെ ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി ആയത്. ഇത് മണ്ഡലത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.’ എം.എം മണി പറഞു

നരേന്ദ്ര മോദി ഗവണ്‍മെന്റ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തേയും മത നിരപേക്ഷതയേയും തകര്‍ക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും മണി കൂട്ടിച്ചേര്‍ത്തു.

Advertisement