എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ സ്ത്രീപീഢനക്കാര്‍: ചരിത്രകാരന്മാര്‍ വരെ ഇത് രേഖപ്പെടുത്തിയതാണെന്ന് എം.എം മണി
എഡിറ്റര്‍
Sunday 30th April 2017 10:58am

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സ്ത്രീ പീഡനത്തിന്റെ ആളുകളാണെന്ന് മന്ത്രി എം.എം മണി.

ചരിത്രകാരന്‍മാര്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്യൂണിസ്റ്റ് നേതാക്കളാരും ഇത്തരത്തില്‍ സ്ത്രീപീഡനത്തിന്റെ പേരില്‍ ആക്ഷേപം നേരിട്ടിട്ടില്ലെന്നും എം.എം മണി പറഞ്ഞു. സോളര്‍ കേസുമായി ബന്ധപ്പെട്ട് എന്തെല്ലാം വൃത്തികേടുകളാണ് അവര്‍ കാട്ടിക്കൂട്ടിയതെന്നും മണി ചോദിക്കുന്നു.

എന്റെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടില്ല. സമരം തുടങ്ങിയത് യു.ഡി.എഫും ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും മാധ്യങ്ങളുമാണ്. ഇനിയും ആ പാവം സ്ത്രീകള്‍ സമരം തുടരുന്നത് കഷ്ടമാണെന്നും മന്ത്രി പറഞ്ഞു.


Dont Miss ഇന്ന് വിധി വന്നാല്‍ നാളെ അത് നടപ്പാക്കാനാവില്ല; സെന്‍കുമാര്‍ നിയമനത്തില്‍ വിധി പരിശോധിച്ച ശേഷം നടപടിയെന്ന് പിണറായി


മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെയും മണി വിമര്‍ശിച്ചു. എല്ലാവരും പങ്കെടുക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

ചെന്നിത്തല പങ്കെടുക്കില്ലെന്ന് പറഞ്ഞത് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടുള്ളതിനാലാണ്. അഞ്ചു കൊല്ലം ഭരിച്ചിട്ടും കയ്യേറ്റം ഒഴിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement