എഡിറ്റര്‍
എഡിറ്റര്‍
55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല: എംഎം മണി
എഡിറ്റര്‍
Saturday 29th April 2017 9:59am

ഇടുക്കി: 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി. താന്‍ കോടികളുടെ സ്വത്തുണ്ടാക്കിയെന്നും 42 ഏക്കര്‍ സ്ഥലമുണ്ടെന്നും പറഞ്ഞ് പരത്തുന്നവരുണ്ടെന്നും പറഞ്ഞ മന്ത്രി ആകെ 42 സെന്റ് സ്ഥലമാണ് തനിക്കുള്ളതെന്നും അതിലാണ് വീടിരിക്കുന്നതെന്നും റിപ്പോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞു.


Also read വിമാനത്തിന്റ ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ 


തന്നെ വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരില്‍ പലരും വിളിച്ച് എന്താണ് പറഞ്ഞത് എന്ന് ചോദിക്കാനുള്ള മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം മണി സഖാവ് അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്ന് പറയാമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ മണി ഇരുപതേക്രയില്‍ നടത്തിയ പ്രസംഗം പുറത്ത് വന്നപ്പോള്‍ സി.പി.ഐ.എം നേതാക്കളില്‍ ചിലര്‍ മണിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു ഇതിനെതിരെയാണ് മണി എന്‍കൗണ്ടറില്‍ സംസാരിച്ചത്.

മന്ത്രിപ്പണി നിര്‍ത്താമെന്ന് ചിന്തിച്ചുപോയ പല നിമിഷങ്ങളുണ്ടെന്നും മണി പറഞ്ഞു. താന്‍ കാരണം മുഖ്യമന്ത്രി ധാരാളം പള്ളുപറച്ചില്‍ കേട്ടിട്ടുണ്ട്. തന്നെക്കുറിച്ച് പല അപവാദങ്ങളും പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ സത്യാവസ്ഥയതല്ലെന്നും മണി പറുന്നു.

‘മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് പറയാനാണ് തന്നെ മന്ത്രിസഭയിലെടുത്തത് എന്ന് പോലും പറഞ്ഞു പ്രതിപക്ഷം. അമര്‍ഷം തോന്നി ഇതൊക്കെ കേട്ട്, അവസാനിപ്പിക്കാമെന്ന് തോന്നി. പക്ഷേ പൊതുപ്രസ്ഥാനമല്ലേ, പാര്‍ട്ടി പറയുന്നതുപോലെയല്ലേ തീരുമാനിക്കാനാകൂ’ മണി പറയുന്നു.

55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും മണി പറഞ്ഞു. ‘ആകെ നാല്‍പ്പത്തിരണ്ട് സെന്റ് ഭൂമിയും ഒരു കൊച്ചു വീടുമാണുള്ളത്. ഒരതിഥി വന്നാല്‍ താമസിപ്പിക്കാന്‍ ഒരു മുറി പോലും വീട്ടിലില്ല. മന്ത്രിയായതിനുശേഷം പോലും പെണ്‍മക്കള്‍ക്ക് പത്ത് രൂപ കൊടുക്കാന്‍ ഒത്തിട്ടില്ല. കുടുംബത്തിനുണ്ടായിരുന്ന ഏഴ് ഏക്കര്‍ ഭൂമിയില്‍ ദേഹണ്ണിച്ചാണ് കുടുംബം നോക്കിയത്. ചെയ്യാത്ത പണിയില്ല. ചുമട്, തോട്ടത്തിലെ പണി, കൃഷിപ്പണി. ഞാന്‍ ജോലി ചെയ്യാത്ത ഒരു തോട്ടം പോലും ഇവിടെയില്ല’ മണി പറയുന്നു.

Advertisement