എഡിറ്റര്‍
എഡിറ്റര്‍
എം.എം ഹസന് കെ.പി.സി.സി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല
എഡിറ്റര്‍
Saturday 25th March 2017 6:16pm


തിരുവനന്തപുരം: എം.എം ഹഹസന് കെ.പി.സി.സി അധ്യക്ഷന്‍ താല്‍ക്കാലിക ചുമതല. വി.എം സുധീരന്‍ അധ്യക്ഷ പദം ഒഴിഞ്ഞ സാഹചര്യത്തിലാണ് എം.എം ഹഹസനെ താല്‍ക്കാലിക ചുമതല നല്‍കിയത് ഹൈക്കമാന്‍ഡിന്റേതാണ് തീരുമാനം


Also read ശാഖയിലെ പരമത വിദ്വേഷ പ്രചരണം കൊലപാതകങ്ങളിലേക്ക് നയിക്കുന്നു; ഹൈന്ദവ സഹോദരങ്ങള്‍ ആര്‍.എസ്.എസിനെ തള്ളി നിലപാടുകള്‍ ഉറക്കെ പറയണം: പി.കെ ഫിറോസ് 


എ.ഐ.സി.സി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഹസന്റെ ചുമതല പുറത്ത വിട്ടത്. ഉത്തരവാദിത്വത്തോടെ സ്ഥാനം നിര്‍വഹിക്കുമെന്ന ഹസന്‍ പ്രതികരിച്ചു. നാളെയാണ് ഹസന്‍ ചുമതലയേല്‍ക്കുക. മുഴുവന്‍ പ്രവര്‍ത്തകരുടെയും പിന്തുണയോടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും ഹസന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, കെ.വി തോമസ്, വിഡി സതീശന്‍ എന്നിവരുള്‍പ്പെട്ട സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ ഹസനെ ചുമതലയേല്‍പ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.
വാര്‍ത്തയറിഞ്ഞശേഷം എ.ഐ.സി.സിക്കും സോണിയഗാന്ധിക്കും ഹസന്‍ താത്കാലിക അധ്യക്ഷനായി നിയമിച്ചതിലുള്ള നന്ദിയും പറഞ്ഞു.

Advertisement