എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ
എഡിറ്റര്‍
Monday 21st August 2017 7:47pm

 

തിരുവനന്തപുരം: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ. ജസ്റ്റിസ് ജയിംസ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സ്പീക്കര്‍ക്ക് കൈമാറിയത്. അലവന്‍സുകളടക്കം 80,000 രൂപയാക്കാനാണ് ജയിംസ് കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിലവില്‍ എം.എല്‍.എമാര്‍ക്ക് 39,500 രൂപയാണ് ലഭിക്കുന്നത്.
പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ ജനപ്രതിനിധികളില്‍ നിന്നും ഈടാക്കിയിരുന്ന ഉയര്‍ന്ന വാടക നിരക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


മുത്തലാഖ് ;സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും


ഗവണ്‍മെന്റ് റസ്റ്റ് ഹൗസുകളിലെയും പൊതുമരാമത്ത് വകുപ്പിന് കീഴിലെ റസ്റ്റ് ഹൗസുകളിലെയും വാടക തുല്ല്യമാക്കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

ഇതു പ്രകാരം റൂമുകള്‍ക്ക് എം.എല്‍.എമാരും എം.പിമാരും 50 രൂപ മാത്രം ദിവസ വാടക നല്‍കിയാല്‍ മതിയാകും. 25 രൂപയാണ് എയര്‍കണ്ടീഷന്‍ റൂമുകള്‍ക്ക് 25 രൂപകൂടി നല്‍കണം.

Advertisement