എഡിറ്റര്‍
എഡിറ്റര്‍
എം.കെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
എഡിറ്റര്‍
Thursday 21st March 2013 9:22am

ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. നിയമവിരുദ്ധമായി വിദേശനിര്‍മ്മിത കാറുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

Ads By Google

റവന്യൂ ഇന്റലിജന്‍സും, കസ്റ്റംസും നല്‍കിയ റിപ്പോര്‍ട്ടനുസരിച്ചാണ് സിബിഐ റെയ്ഡ്. സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്.

സ്റ്റാലിന്‍ ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് നികുതിഅടച്ചിട്ടില്ലെന്ന റവന്യൂ ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് വാര്‍ത്താ വൃത്തങ്ങള്‍ അറിയിച്ചു.

സ്റ്റാലിന്റെ സെക്രട്ടറി രാജ ശങ്കറിന്റെവീട്ടിലും സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്. ഡി.എം.കെ യു.പി.എ ക്കുള്ള പിന്തുണ പിന്‍വലിച്ചതിനും എം.കെ അഴഗിരി ഉള്‍പ്പെടെ ഡി.എം.കെയുടെ അഞ്ച് മന്ത്രിമാര്‍ രാജിവെച്ചതിനു ശേഷവുമാണ് നികുതി തട്ടിപ്പിന്റെ പേരില്‍ ഡി.എം.കെ ട്രഷറര്‍ കൂടിയായ സ്റ്റാലിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

ഡി.എം.കെ കേന്ദ്ര പിന്തുണ പിന്‍വലിച്ചതിന് ശേഷമുള്ള റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍.ബാലു പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാലിന്റെ മകന്‍ നിയമവിരുദ്ധമായി വിദേശത്തു നിന്നും കാര്‍ ഇറക്കുമതി ചെയ്തതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു.

Advertisement