തത്വങ്ങളുടെ നേതാവിന് ആദരാഞ്ജലികൾ: എം.കെ. സ്റ്റാലിൻ
national news
തത്വങ്ങളുടെ നേതാവിന് ആദരാഞ്ജലികൾ: എം.കെ. സ്റ്റാലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 10:35 pm

ന്യൂദൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തത്വങ്ങളുടെ നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു.

തത്വങ്ങളുടെ നേതാവായിരുന്നു സഖാവ് കോടിയേരി ബാലകൃഷ്ണൻ. 1975 ലെ പ്രതിസന്ധി ഘട്ടത്തിൽ മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നത് ശ്രദ്ധേയമാണ്.

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും 3 തവണ കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ആർക്കുമുന്നിലും വഴങ്ങാത്ത വ്യക്തിത്വമായിരുന്നു കോടിയേരി, 1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിൽവാസം പോലും അനുഭവിക്കേണ്ടിവന്നു.

അദ്ദേഹത്തിന് അനുശോചനം അറിയിക്കുന്നു. കുടുംബത്തിന്റേയും മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നു.

Content Highlight: MK Stalin says condolences to kodiyeri balakrishnan, says he was a man of principles