Administrator
Administrator
ഐസ്‌ക്രീം കേസ് പഴകി പുളിച്ചത്: മന്ത്രി മുനീര്‍
Administrator
Sunday 19th June 2011 5:36pm

mk-muneerകോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പഴകി പുളിച്ചതാണെന്ന് സാമൂഹ്യക്ഷേമ മന്ത്രി എം.കെ മുനീര്‍. സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കില്ല. സുപ്രീം കോടതി പോലും തള്ളികളഞ്ഞതാണ് ഈ കേസ്. അത് എന്ത് അട്ടിമറിക്കാനാണെന്നും മുനീര്‍ ചോദിച്ചു.

പൊലീസിലെ സ്ഥലം മാറ്റം സ്വാഭാവികമാണ്. ഇത് കേസ് അട്ടിമറിക്കാനാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഐസ്‌ക്രീം കേസില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Advertisement