സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
Obituary
സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th April 2020, 7:36 am

കൊച്ചി: സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എഴുന്നൂറോളം സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ഭയാനകം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയതിനായിരുന്നു പുരസ്‌കാരം. എ.ആര്‍ റഹ്മാന്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റം അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു.

അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകഗാനങ്ങള്‍ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അര്‍ജുനന്‍ 1968 ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയില്‍ സജീവമായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അര്‍ജുനന്‍ മാഷിന്റെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ട് മലയാള ചലച്ചിത്ര ഗാനശാഖയിലെ മികച്ച ഗാനങ്ങളിലൊന്നായി അറിയപ്പെടുന്നത്. ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

അദ്ദേഹം ചിട്ടപ്പെടുത്തിയ ‘ചെമ്പകത്തൈകള്‍ പൂത്താല്‍’ എന്നാ ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ചിട്ടുണ്ട്.

ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദര ഗാനങ്ങളാണ്.

ശ്രദ്ധേയമായ പാട്ടുകള്‍

പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു, മുത്തിലും മുത്തായ, പാടാത്ത വീണയും പാടും, യമുനേ യദുകുലരതിദേവനെവിടെ, പറഞ്ഞപോലെ യമുനേ., കസ്തൂരി മണക്കുന്നല്ലോ, പാലരുവി കരയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി

WATCH THIS VIDEO: