എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ബ്രഹ്മാണ്ഡ ട്രെയിലറില്‍ ഉള്ളത് ബ്രഹ്മാണ്ഡ അബദ്ധങ്ങളെന്ന കണ്ടെത്തലുമായി നെറ്റിസണ്‍സ്,വീഡിയോ കാണാം
എഡിറ്റര്‍
Monday 20th March 2017 3:38pm

സൂപ്പര്‍ഹിറ്റ് ചിത്രമായ ബാഹുബലി ദി ബിഗിനിംഗിന്റെ രണ്ടാം ഭാഗമായ ബാഹുബലി ദി കണ്‍ക്ലൂഷന്റെ ട്രെയിലര്‍ ഹോളിവുഡ് വന്‍ റെക്കോര്‍ഡുകള്‍ കീഴടക്കി യൂട്യൂബിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 28-ന് തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ ട്രെയിലറിലുള്ള അഞ്ച് അബദ്ധങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ചില നെറ്റിസണ്‍സ്. ഫണ്‍ ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന യൂട്യൂബ് ചാനലാണ് ട്രെയിലറിലെ തെറ്റുകളുടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.


Don’t Miss: വ്യാജവാര്‍ത്തകള്‍ക്കെതിരെ വജ്രായുധവുമായി ഫേസ്ബുക്ക്; ഇനി മുതല്‍ വ്യാജവാര്‍ത്ത പോസ്റ്റ് ചെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെ


ലോകോത്തര നിലവാരത്തിലുള്ള ഗ്രാഫിക്‌സും ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നുമായ ബാഹുബലി രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതിനുള്ള കാരണം പക്ഷേ ഒന്നു മാത്രമാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നറിയാനാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത്. അമരേന്ദ്ര ബാഹുബലി യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടോ എന്ന് സംശയം പോലും ഉയര്‍ത്തുന്നതാണ് ട്രെയിലര്‍.

തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ ചിത്രീകരിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം മലയാളം, ഹിന്ദി എന്നീ ഭാഷകളിലേക്ക് മൊഴി മാറ്റുകയും ചെയ്തിട്ടുണ്ട്. നാല് ഭാഷകളിലും ഒരേ സമയമാണ് ചിത്രം റിലീസ് ചെയ്യുക.

ട്രെയിലറിലെ തെറ്റുകള്‍ കാണാം:

Advertisement