എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാനില്‍ കാണാതായ പെണ്‍കുട്ടിയുടെ ചിത്രം രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരസ്യത്തില്‍
എഡിറ്റര്‍
Saturday 8th June 2013 12:45am

rajasthan

ജയ്പൂര്‍: പാക്കിസ്ഥാനില്‍ കാണാതായ പെണ്‍കുട്ടിയുടെ ചിത്രം രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരസ്യത്തില്‍. പാക്കിസ്ഥാനില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ ചിത്രമാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ സ്ത്രീ ശാക്തീകരണ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളുടെ സംരക്ഷണത്തെ കുറിച്ചുള്ള പരസ്യത്തിലാണ് കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവം വാര്‍ത്തയായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Ads By Google

ഒരു പ്രാദേശിക പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ഇതോടെ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിന് കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്തെത്തി.

ഇത്തരം പരസ്യങ്ങള്‍ക്ക് സ്വന്തം ചിത്രങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നും ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ ചിത്രമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കാണാതായ പെണ്‍കുട്ടിയുടെ ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെയാണ് രാജസ്ഥാന്‍ സര്‍്ക്കാറിന് ചിത്രം ലഭിക്കുന്നത്.

Advertisement