Administrator
Administrator
ദമ്പതികളുടെ തിരോധാനം: യുവതിയുടെ മൃതദേഹം കണ്ടെത്തി
Administrator
Sunday 5th June 2011 4:07pm

nishaഓച്ചിറ: ഗള്‍ഫ് യാത്രയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്ത് പോകവെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ സഹിതം കാണാതായ ദമ്പതികളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഓച്ചിറ പ്രയാര്‍ തെക്ക് ആലുംപീടിക കറുത്തറയില്‍ മണിരാജിന്റെ (34), ഭാര്യ നിഷ (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലപ്പുഴയിലെ തൃക്കുന്നിപ്പുഴയില്‍ ഒഴുകി നടക്കുന്നത് നിലയില്‍ കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം മണിരാജിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് മണിരാജിന്റെ കാറില്‍ ഇവര്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ മണിരാജ് വെള്ളിയാഴ്ച കുടുംബത്തെയും കൂട്ടി ഗള്‍ഫിലേക്ക് മടങ്ങിപോകാനിരിക്കുകയായിരുന്നു.

വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറപ്പെട്ടശേഷം രാത്രി 10മണിയോടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു. ഏറണാകുളത്തുനിന്നും തിരിച്ച് ചേര്‍ത്തലയിലെത്തി എന്നാണ് അറിയിച്ചിരുന്നത്. രാത്രിവൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിക്കാതിരുന്നതിനാല്‍ വീട്ടുകാര്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മണിരാജിന്റെ മൊബൈല്‍ ക്‌ളാപ്പനയിലുള്ളതായി കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ മൊബൈല്‍ റൂമില്‍ തന്നെ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. നിഷയുടെ മൊബൈല്‍ ഫോണാണ് ഇവര്‍ യാത്രയില്‍ കരുതിയിരുന്നത്.

Advertisement