സൈലന്റ് വാലിയില്‍ കാണാതായ വനം വകുപ്പ് ജീവനക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ നാളെയും തുടരും
Kerala News
സൈലന്റ് വാലിയില്‍ കാണാതായ വനം വകുപ്പ് ജീവനക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ നാളെയും തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 9:08 pm

 

പാലക്കാട്: സൈലന്റ് വാലി വനത്തില്‍ കഴിഞ്ഞ ദിവസം കാണാതായ വനം വകുപ്പ് ജീവനക്കാരനെ കണ്ടെത്താനായില്ല. മുക്കാലി പുളിക്കാഞ്ചേരി രാജനെ(55)യാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിലെ സൈരന്ധ്രിയിലെ ഫോറസ്റ്റ് ക്യാമ്പ് ഷെഡിന് സമീപത്ത് നിന്ന് കാണാതായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഭക്ഷണത്തിനു ശേഷം ക്യാമ്പ് ഷെഡിന് സമീപത്തെ റൂമിലേക്ക് പോയതായിരുന്നു രാജന്‍. സഹപ്രവര്‍ത്തകര്‍ ഇന്ന് രാവിലെയാണ് രാജനെ കാണാതായ വിവരം അറിയുന്നത്.
രാജന്‍ താമസിച്ചിരുന്ന റൂമിന് 20 മീറ്റര്‍ അകലെയായി ഉടുമുണ്ടും, ടോര്‍ച്ചും, കണ്ടെത്തി. സമീപത്ത് പുലിയുടെ കാല്‍പ്പാടും കണ്ടിട്ടുണ്ട്.

റൂമിലേക്ക് പോകുന്ന വഴി രാജന്‍ പുലിയുടെ ആക്രമണത്തിന് ഇരയായതാകാം എന്ന് തിരച്ചിലിനു നേതൃത്വം നല്‍കിയ അഗളി സി.ഐ. അരുണ്‍ പ്രസാദ് അറിയിച്ചു. തിരച്ചില്‍ നാളെയും തുടരും.