എഡിറ്റര്‍
എഡിറ്റര്‍
ദീപ്തി സതി മിസ് കേരള
എഡിറ്റര്‍
Sunday 21st October 2012 5:25pm

ഫോട്ടോ: രാം കുമാര്‍

കൊല്ലം: ഈ വര്‍ഷത്തെ മിസ് കേരളയായി കൊച്ചി സ്വദേശി ദീപ്തി സതി തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഫോട്ടോ ജെനിക്കായും ദീപ്തി തിരഞ്ഞെടുക്കപ്പെട്ടു. സാനിക നമ്പ്യാര്‍ ഫസ്റ്റ് റണ്ണര്‍ അപ്പായും സെക്കന്റ് റണ്ണര്‍ അപ്പായി രശ്മി നായരും എത്തി.

Ads By Google

കൊച്ചി സ്വദേശിയായ ദീപ്തി സതി മുംബൈയില്‍ മനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയാണ്. ദൈവത്തിന്റെയും കുടുംബാംഗങ്ങളുടെയും അനുഗ്രഹമാണ് തന്റെ നേട്ടത്തിന് കാരണമായി ദീപ്തി പറയുന്നത്.

മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ ആയി ധന്യ ഉണ്ണികൃഷ്ണനും മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് ആയി റോഷ്‌നി ഈപ്പനും തിരഞ്ഞെടുക്കപ്പെട്ടു. മേഴ്‌സി ജോണ്‍ ആണ് മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍. മിസ് ബ്യൂട്ടിഫുള്‍ ഐസ് സാനിയ സ്റ്റാന്‍ലി, മിസ് പെര്‍ഫക്ട് ജെന്‍ സാനിക നമ്പ്യാര്‍.

മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ ഷാരുപി വര്‍ഗീസ്, മിസ് ടാലന്റഡ് ഐശ്വര്യ ജോണി, മിസ് കണ്‍ജീനിയാലിറ്റി രശ്മി നായര്‍, മിസ് സെന്‍ഷ്വാലിറ്റി മിഥില മോഹന്‍, മിസ് വൈവേഷ്യം ശ്രുതി റാം.

അനുപം ദയാല്‍, രാജീവ് പിള്ള, വി.കെ.പ്രകാശ്, ആശാ ശരത്, വി.എസ്.പ്രദീപ്, രാഹുല്‍ ഈശ്വര്‍, ഹസ്‌ലിന്‍ കൗര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

Advertisement