' കൊറോണയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു': മോദിയെ പിന്തുണച്ചിട്ട രജനികാന്തിന്റെ പോസ്റ്റ് ട്വിറ്റര്‍ പിന്‍വലിച്ചു
COVID-19
' കൊറോണയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചു': മോദിയെ പിന്തുണച്ചിട്ട രജനികാന്തിന്റെ പോസ്റ്റ് ട്വിറ്റര്‍ പിന്‍വലിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 22nd March 2020, 8:59 am

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവിന് പിന്തുണയര്‍പ്പിച്ച് നടന്‍ രജനികാന്ത് പോസ്റ്റ് ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ വൈറസിനെക്കുറിച്ച് വസ്തുപതാപരമായ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ട്വിറ്റര്‍ വീഡിയോ നീക്കം ചെയ്തിരിക്കുന്നത്.

വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. തെറ്റായ വിവരം പങ്കുവെച്ച് ട്വിറ്റിന്റെ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ ട്വീറ്റര്‍ എടുത്തുമാറ്റിയത്.

വൈറസിന്റെ സാമൂഹിക വ്യാപനം തടയുന്നതിന് 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസ്സിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയില്‍ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”സാമൂഹിക വ്യാപനം തടയാന്‍, 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ട്,” എന്നാണ് രജനികാന്ത് പറഞ്ഞത്.

എന്നാല്‍ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ തുമ്മലില്‍ നിന്ന് വീഴുന്ന തുള്ളികള്‍ ഒരു ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കും. വൈറസുള്ള ഉപരിതലത്തിലോ വസ്തുവിലോ സ്പര്‍ശിച്ച് സ്വന്തം വായ, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിച്ചാല്‍ ഒരു വ്യക്തിക്ക് അണുബാധ ഏല്‍ക്കാം എന്നാണ്.

അതേസമയം, കൊവിഡ്-19 വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ആളുകള്‍ പുറത്തിറങ്ങരുത് എന്നാണ് നിര്‍ദ്ദേശം.

 

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജസ്ഥാന്‍ പൂര്‍ണമായി അടച്ചിട്ടു. മാര്‍ച്ച് 22 മുതല്‍ 31 വരെയാണ് പൂര്‍ണ നിയന്ത്രണം. രാജസ്ഥാനില്‍ ഇതുവരെ 25 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.