'എ.ബി.വി.പി ഗോ ബാക്ക്'; തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എ.ബി.വി.പി നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം, വീഡിയോ
national news
'എ.ബി.വി.പി ഗോ ബാക്ക്'; തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എ.ബി.വി.പി നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം, വീഡിയോ
ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2019, 8:36 pm

ദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എ.ബി.വി.പിക്ക് ഗോബാക്ക് വിളിച്ച് ദല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ദല്‍ഹി സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മിറാന്‍ഡ ഹൗസ് കോളേജിലെത്തിയ എ.ബി.വി.പിക്കാരെയാണ് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് തിരിച്ചയച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ട് അഭ്യര്‍ഥിച്ച് സ്റ്റേജില്‍ കയറിയ നേതാക്കളെ ‘എ.ബി.വി.പി ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കി വിദ്യാര്‍ഥികള്‍ തിരിച്ചയച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് എ.ബി.വി.പി നേതാക്കള്‍ സ്റ്റേജ് വിട്ട് ഇറങ്ങിപ്പോയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്തംബര്‍ 13നാണ് ദല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ്. ആര്‍.എസ്.എസ് പിന്തുണക്കുന്ന എ.ബി.വി.പിയും കോണ്‍ഗ്രസ് പിന്തുണക്കുന്ന എന്‍.എസ്.യു.ഐയും ഇടത് സംഘടനയായ എ.ഐ.എസ്.എയുമാണ് മത്സര രംഗത്തുള്ളത്.