ന്യൂന മര്‍ദ്ദം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
kERALA NEWS
ന്യൂന മര്‍ദ്ദം; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 10:17 pm

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യുന മര്‍ദ്ദഭീഷണിയെ തുടര്‍ന്നാണിത്. ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി വ്യാഴാഴ്ചയോടെയാണ് ന്യൂന മര്‍ദ്ദം ഉണ്ടാവുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

25, 26 തിയ്യതികളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്.