എഡിറ്റര്‍
എഡിറ്റര്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലോഡ്ജില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 16th November 2017 2:40am

 

ബംഗലൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ലോഡ്ജില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു. ബംഗലൂരു വൈറ്റ്ഫീല്‍ഡിലാണ് സംഭവം. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതികളില്‍ മൂന്നു പേര്‍ 22 നും 25 നുമിടയില്‍ പ്രായമുള്ളവരാണ്. 55 വയസുകാരനായ നാലാമന്‍ ലോഡ്ജ് നടത്തിപ്പുകാരനാണെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


Also Read: വിയോജിപ്പുണ്ടെങ്കില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണം; ബി.ജെ.പി നേതാവ് കൃഷ്ണ സാഗര്‍ റാവു


കേസിലെ മുഖ്യപ്രതി പ്രണയം നടിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒക്ടോബര്‍ 26നായിരുന്നു സംഭവം. വൈറ്റ്ഫീല്‍ഡില്‍ ചായക്കട നടത്തുന്ന ഇയാള്‍ അവിടെവെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.

ഒക്ടോബര്‍ 30ന് പെണ്‍കുട്ടിയുടെ പിതാവ് തന്റെ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ലോഡ്ജില്‍വെച്ച് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മറ്റു പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇടപാടുകാരെന്ന വ്യാജേന സംഘത്തെ സമീപിച്ചാണ് പൊലീസ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

Advertisement