എഡിറ്റര്‍
എഡിറ്റര്‍
ബജറ്റിലെ അവഗണന: മന്ത്രിമാരുടെ സംഘം ദല്‍ഹിയില്‍
എഡിറ്റര്‍
Monday 4th March 2013 12:30am

ന്യൂദല്‍ഹി: ബജറ്റില്‍ കേരളത്തെ അവഗണിച്ചതിന്റെ പ്രതിഷേധം അറിയിക്കാനും കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘം ദല്‍ഹിയിലെത്തി.

Ads By Google

ഇവര്‍ ഇന്നും നാളെയുമായി പ്രധാനമന്ത്രി ഉള്‍പ്പെടെ 21 കേന്ദ്രമന്ത്രിമാരെ കാണും. പൊതു ബജറ്റിലും റെയില്‍ ബജറ്റിലും കേരളത്തെ അവഗണിച്ചതിലുള്ള പ്രതിഷേധവും കേരളം കേന്ദ്രത്തെ അറിയിക്കും.

വരള്‍ച്ച ദുരിതാശ്വാസ പാക്കേജ് എന്ന നിലയില്‍ 7888 കോടി രൂപയുടെ പദ്ധതി കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പൂര്‍മമായി അംഗീകരിക്കപ്പെടാന്‍ സാധ്യയില്ലെങ്കിലും പരമാവധി തുക നേടിയെടുക്കാന്‍ മന്ത്രിമാരുടെ സംഘം സമ്മര്‍ദം ചെലുത്തും.

പ്രധാനമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരുമായി ചര്‍ച്ച നടത്തും. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഈ ബജറ്റിലും തീരുമാനമായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക അനുവദിച്ചിട്ടില്ല.

പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിച്ച് ഐ.ഐ.ടിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. വൈദ്യുത പ്രതിസന്ധി, കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി, തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്.

രണ്ട് പുതിയ എക്‌സ്പ്രസ് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളുമാണ് റെയില്‍വേ ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്.

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണ ഉടന്‍ നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ബജറ്റ് അവതരണത്തിനിടെ പ്രഖ്യാപിച്ചെങ്കിലും കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല.

ഡീസല്‍വില വര്‍ധനയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 24,000 കോടി രൂപയുടെ നഷ്ടത്തിലാണ് റയില്‍വേ.

Advertisement