എഡിറ്റര്‍
എഡിറ്റര്‍
‘മൂന്നാറിലുള്ളവര്‍ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളല്ല’; മാധ്യമങ്ങള്‍ക്കും സി.പി.ഐയ്ക്കും താക്കീതുമായി എം.എം മണി
എഡിറ്റര്‍
Wednesday 12th April 2017 9:10pm

മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കും സഖ്യകക്ഷിയായ സി.പി.ഐയ്ക്കും താക്കീതുമായി വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി രംഗത്ത്. മൂന്നാര്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മണി കുറ്റപ്പെടുത്തി. മൂന്നാറിലുള്ളവര്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്താല്‍ സര്‍ക്കാര്‍ ഉത്തരവാദികളാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം ഒരു വകുപ്പും ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് അദ്ദേഹം സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: ‘അവകാശങ്ങള്‍ ലഭിക്കട്ടെ ആദ്യം, എന്നിട്ടാകാം ഫാന്‍സ് അസോസിയേഷന്‍’; താരപദവിയെന്നത് തന്റെ ലക്ഷ്യമായിരുന്നില്ലെന്നും പാര്‍വ്വതി


മൂന്നാര്‍ ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ തടഞ്ഞിരുന്നു. സി.പി.ഐ.എം വാര്‍ഡ് മെമ്പര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് റവന്യു സംഘത്തെ തടഞ്ഞത്.

ഇതോടെ സ്ഥലത്തേക്ക് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തി. കയ്യേറ്റം ഒഴിപ്പിച്ചേ മടങ്ങുകയുള്ളുവെന്ന് സബ് കളക്ടര്‍ നിലപാടെടുത്തു. തുടര്‍ന്ന് സംഭവം സംഘര്‍ഷത്തിനും വഴിവെച്ചു.

പ്രതിഷേധത്തില്‍ ഭൂസംരക്ഷണ സേനാ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റൂ. പൊലീസ് സ്ഥലത്തെത്തിയിട്ടും നോക്കിനില്‍ക്കുകയല്ലാതെ നടപടിയെടുത്തില്ലെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.


In Case You Missed: ഇതാണോ ജനമൈത്രി പൊലീസ്? വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചതെറി വിളിച്ച് മ്യൂസിയം എസ്.ഐ; വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ട് യുവാക്കള്‍


നേരത്തെ ദേവികുളം സബ് കളക്ടര്‍ക്കെതിരായി സി.പി.ഐ.എം സമരം നടത്തിയിരുന്നു. ദേവികുളം ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ മാര്‍ച്ച് 7 മുതലാണ് സി.പി.ഐ.എം അനുകൂല സംഘടന കര്‍ഷക സംഘം സമരം നടത്തിവന്നത്.

പിന്നീട് പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിലാണ് ദേവികുളം സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രാദേശിക നേതൃത്വം നടത്തിവന്ന സമരം പിന്‍വലിച്ചത്. ഇതിന് പിന്നാലെയായിരുന്നു കയ്യേറ്റമൊഴിപ്പിക്കാനുള്ള സബ് കളക്ടറുടെ നടപടി.

Advertisement