എഡിറ്റര്‍
എഡിറ്റര്‍
ദേവികുളം സബ്കളക്ടര്‍ വട്ടനെന്ന് മന്ത്രി എം.എം മണി
എഡിറ്റര്‍
Saturday 18th November 2017 11:21pm

 

ഇടുക്കി: ദേവികുളം സബ്കളക്ടറെ അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എം.എം മണി. ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ചാണ് മന്ത്രിയുടെ പരാമര്‍ശം.

‘സബ് കളക്ടര്‍ എന്തെങ്കിലും കാണിച്ചെന്നു കരുതി അംഗീകരിക്കാന്‍ ആകില്ല. അയാള്‍ എവിടെനിന്നോ കയറി വന്ന വട്ടനാണ്.’

ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയ നടപടി വിഡ്ഢിത്തവും മര്യാദകേടുമാണെന്ന് മണി പറഞ്ഞു. ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം വിചാരിച്ചിട്ട് കഴിയാത്ത കാര്യമാണോ സബ്കളക്ടര്‍ ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.


Also Read: മാനുഷി ഛില്ലര്‍ക്ക് ലോകസുന്ദരിപ്പട്ടം; 17 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് വീണ്ടും ലോകസുന്ദരിപ്പട്ടം


നിയമപരമായി സബ്കളക്ടര്‍ക്ക് പട്ടയം റദ്ദാക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം ദേവികുളം സബ്ബ്കളക്ടര്‍ റദ്ദാക്കിയിരുന്നു.

ജോയ്സ് ജോര്‍ജിന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം നീലക്കുറിഞ്ഞി സാങ്ച്വറിയായി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥലമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പട്ടയം കളക്ടര്‍ റദ്ദാക്കിയത്.


Also Read: മൂഡീസ് റേറ്റിങിലെ മൂഡി ആരെന്നറിയാതെ മുന്‍ ക്രിക്കറ്റ് താരം ടോം മൂഡിക്ക് നേരെ ഓണ്‍ലൈന്‍ ആക്രമണം നടത്തി മലയാളികള്‍


ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ചേരാത്ത സാഹചര്യത്തിലായിരുന്നു കളക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും തന്റെ പാരമ്പര്യ സ്വത്താണെന്ന് തെളിയിക്കാന്‍ എം.പിക്ക് കഴിഞ്ഞില്ല.

2015ലാണ് ജോയ്സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. വ്യാജ രേഖകളിലൂടെയാണു ജോയ്‌സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ഉത്തരവിട്ടിരുന്നത്.

Advertisement