' ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന് '; ശിശുദിനത്തിലെ പിഴവില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി
kERALA NEWS
' ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന് '; ശിശുദിനത്തിലെ പിഴവില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം മണി
ന്യൂസ് ഡെസ്‌ക്
Friday, 15th November 2019, 10:01 am

തിരുവനന്തപുരം: നെഹ്‌റുവിന്റെ ജന്മദിനത്തില്‍ തനിക്ക് പറ്റിയ അബദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം. മണി.

കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ സംഘടിപ്പിച്ച അഖിലേന്ത്യ സഹകരണ വാരോഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വച്ച് ശിശുദിനം നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമാണ് മണി പറഞ്ഞത്. തനിക്ക് സംഭവിച്ച പിഴവില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.

”ഞാന്‍ ഇന്നലെ(14/11/2019 ) കട്ടപ്പനയില്‍ സഹകരണ വാരാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആദരണീയനായ നെഹ്‌റുവിന്റെ ജന്മദിന ആശംസകള്‍ അര്‍പ്പിച്ചപ്പോള്‍ വന്നപ്പോള്‍ ഉണ്ടായ പിഴവില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.” മണി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു

നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണിന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതില്‍, അതിനെ മുന്നോട്ട് നയിക്കുന്നതില്‍ നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യകാരികള്‍ക്കെതിരെ പോരാടി, ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഈ മഹാ സമ്മേളനം തുടങ്ങാം എന്നാണ് ഈ അവസരത്തില്‍ ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ