ഫ്‌ളാറ്റ് വിവാദം; ലൈഫ് മിഷന്‍ സി.ഇ.ഒയോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എ.സി മൊയ്ദീന്‍
Kerala News
ഫ്‌ളാറ്റ് വിവാദം; ലൈഫ് മിഷന്‍ സി.ഇ.ഒയോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എ.സി മൊയ്ദീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 9:15 pm

തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു. വി ജോസിനോട് വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി എസി മൊയ്ദീന്‍. നാളെ നിയമസഭ ചേരാനിരിക്കെയാണ് മന്ത്രി വിശദീകരണം തേടിയത്.

പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രി ആരാഞ്ഞു. ഫ്‌ളാറ്റ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നേരത്തെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ് ക്രസന്റിന് പകരം ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ഒപ്പിട്ടത്.

2019 ജൂലൈ 31നാണ് കരാറില്‍ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍പ്പെട്ട സ്ഥലത്ത് 140ഓളം പേര്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് കരാര്‍.

500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയം നിര്‍മിക്കാന്‍ ഉദ്ദേശിച്ച ടെന്‍ഡര്‍ മുഖേനയാണ് ഇതിലേക്ക് യുണിടാകിനെ തെരഞ്ഞെടുത്തതെന്നും കരാറില്‍ പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Minister AC Moideen seeks explanation to Life mission CEO U.V Jose over red crescent flat controversy