നിവിൻ പോളി ചിത്രം 'മിഖായേലി'ന്റെ റിലീസ് പ്രഖ്യാപിച്ചു
Entertainment
നിവിൻ പോളി ചിത്രം 'മിഖായേലി'ന്റെ റിലീസ് പ്രഖ്യാപിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 9:18 pm

കൊച്ചി: കായകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം “മിഖായേലി”ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി 18നാണ് ചിത്രം തീയറ്ററുകളിലെത്തുക. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം “ദ ഗ്രേറ്റ് ഫാദറി”നു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. “മിഖായേൽ ഗാര്‍ഡിയൻ എയ്ഞ്ചല്‍” എന്നാണ് ചിത്രത്തിന്റെ പൂർണ്ണനാമം.

Also Read മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചാല്‍ നിങ്ങള്‍ നിശബ്ദനാക്കപ്പെടും, ഇതാണോ നമ്മള്‍ സ്വപ്‌നം കണ്ട രാജ്യം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നസീറുദ്ദീന്‍ ഷാ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും സോഷ്യൽ മീഡിയയിലും യൂട്യുബിലും വൻ പ്രേക്ഷക ശ്രദ്ധയാണ് കിട്ടിയത്. നിവിൻ പോളിയുടെ പ്രണയനായകൻ പൊളിച്ചടുക്കുന്ന മാസ്സ് ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ടീസറിലും പോസ്റ്ററിലും കണ്ട നിവിൻ പോളിയുടെ മേക്ഓവറും ലുക്കും ഇങ്ങനെയുള്ള സൂചനകളാണ് നൽകുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗവും വിദേശത്ത് വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

Also Read വാളുയര്‍ത്തി നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ തിരിഞ്ഞോടുന്ന കാഴ്ച നമ്മള്‍ കണ്ടില്ലേ, അത്രയേയൊള്ളൂ ഇവരുടെ വീരശൂരപരാക്രമം: മുഖ്യമന്ത്രി

പ്രേക്ഷക ശ്രദ്ധ നേടിയ “ഒരു വടക്കൻ സെൽഫി”ക്ക് ശേഷം നിവിൻ പോളിയും നടി മഞ്ജിമയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദനും, സിദ്ധിക്കും, സുദേവ് നായരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ആന്റോ ജോസഫാണ് വൻ ബജറ്റിൽ ചിത്രീകരണം പൂർത്തിയാക്കുന്ന “മിഖായേലി”ന്റെ നിർമ്മാതാവ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. വിഷ്ണു പണിക്കരാണ് ഛായാഗ്രഹണം.