നിവിന് മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം; മിഖായേലിന്റെ ടീസര്‍ പുറത്തുവിട്ടു
Malayalam Cinema
നിവിന് മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനം; മിഖായേലിന്റെ ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th October 2018, 4:46 pm

കോഴിക്കോട്: നിവിന്‍ പോളിക്ക് കിടിലന്‍ പിറന്നാള്‍ സമ്മാനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. നിവിനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മിഖായേലിന്റെ ടീസറാണ് സസ്‌പെന്‍സായി മെഗാസ്റ്റാര്‍ പുറത്തുവിട്ടത്.

മാസ് ലുക്കില്‍ നിവിന്‍ എത്തുന്ന മിഖായേലിന്റെ ചിത്രീകരണം ഇപ്പോള്‍ കോഴിക്കോട് നടന്നു കൊണ്ടിരിക്കുകയാണ്. കിടിലന്‍ ഡയലോഗുമായാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്.

Also Read ചോദ്യം: ‘കായംകുളം കൊച്ചുണ്ണി എങ്ങിനെയുണ്ട്’ ഉത്തരം: ഇത്തിക്കര പക്കി പൊളിച്ചു

ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേല്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.