ത​ല​വേ​ദ​ന​യി​ലെ രാ​ജാ​വ് മൈ​ഗ്രേ​ൻ
Health Tips
ത​ല​വേ​ദ​ന​യി​ലെ രാ​ജാ​വ് മൈ​ഗ്രേ​ൻ
ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 7:22 pm

ത​ല​വേ​ദ​ന​ക​ളി​ലെ രാ​ജാ​വാ​ണ് മൈ​ഗ്രേ​ൻ.​പൊ​തു​വി​ൽ സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​യി കാ​ണു​ന്ന മൈ​ഗ്രേ​ൻ അ​ടു​ത്തി​ടെ​യാ​യി കു​ട്ടി​ക​ളി​ലും വ​ർ​ധി​ക്കു​ക​യാ​ണ്. ത​ല​യോ​ട്ടി​യു​ടെ പ​കു​തി​ഭാ​ഗ​ത്തെ ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ ആ​യു​ര്‍വേ​ദ​ത്തി​ല്‍ “അ​ര്‍ധാ​വ​ഭേ​ദ​കം’ എ​ന്നും ഗ്രീ​ക്കി​ല്‍ “ഹെ​മി​ക്രേ​നി​യ’ എ​ന്നും മൈ​ഗ്രേ​ന്‍ അ​റി​യ​പ്പെ​ടു​ന്നു. മി​ക്ക​പ്പോ​ഴും നെ​റ്റി​യു​ടെ ഒ​രു​വ​ശ​ത്തു​നി​ന്നാ​ണ് വേ​ദ​ന തു​ട​ങ്ങു​ക. ക്ര​മേ​ണ ഇ​ത് മ​റു​വ​ശ​ത്തേ​ക്കും ത​ല​യു​ടെ പി​ന്‍ഭാ​ഗ​ത്തേ​ക്കു​മൊ​ക്കെ വ്യാ​പി​ക്കാ​ന്‍ തു​ട​ങ്ങും.​വി​ങ്ങ​ലോ​ടു​കൂ​ടി​യ വേ​ദ​ന മൈ​ഗ്രേ​ന്‍റെ പ്ര​ത്യേ​ക​ത​ക​യാ​ണ്. ത​ല​യു​ടെ​യോ ശ​രീ​ര​ത്തി​ന്‍റെ​യോ ച​ല​ന​ങ്ങ​ള്‍പോ​ലും വേ​ദ​ന കൂ​ട്ടാ​റു​ണ്ട്. “കൊ​ടി​ഞ്ഞി’, “ചെ​ന്നി​ക്കു​ത്ത്’ എ​ന്നീ പേ​രു​ക​ളും മൈ​ഗ്രേ​നു​ണ്ട്.

കാ​ര​ണ​ങ്ങ​ൾ നി​ര​വ​ധി

ശാ​രീ​രി​ക​വും മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ഒ​ട്ടേ​റെ കാ​ര​ണ​ങ്ങ​ളാ​ല്‍ മൈ​ഗ്രേ​ന്‍ ഉ​ണ്ടാ​കാം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ ത​ല​ച്ചോ​റി​ലെ​യും ത​ല​യോ​ട്ടി​യി​ലെ​യും ര​ക്ത​ക്കു​ഴ​ലു​ക​ള്‍ക്കു​ണ്ടാ​കു​ന്ന സ​ങ്കോ​ച​വി​കാ​സ​മാ​ണ് മൈ​ഗ്രേ​ന് പ്ര​ധാ​ന​മാ​യും വ​ഴി​യൊ​രു​ക്കു​ന്ന​ത്. മ​സ്തി​ഷ്ക​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലെ ഘ​ട​നാ​പ​ര​മാ​യ മാ​റ്റം, വീ​ക്കം, ചി​ല​യി​നം രാ​സ​പ​ദാ​ര്‍ഥ​ങ്ങ​ളു​ടെ അ​ഭാ​വം ഇ​വ​യും മൈ​ഗ്രേ​ന് ഇ​ട​യാ​ക്കും.​അ​മി​ത​മാ​യി വെ​യി​ൽ കൊ​ള്ളു​ന്ന​ത്, മ​സാ​ല കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ , അ​ധി​ക വ്യാ​യാ​മം, മാ​ന​സി​ക​സ​മ്മ​ര്‍ദം, മ​ദ്യ​പാ​നം, പു​ക​വ​ലി, മ​ല​മൂ​ത്ര​വി​സ​ര്‍ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ ഇ​വ മൈ​ഗ്രേ​ന്‍ വ​രാ​ന്‍ ഇ​ട​യാ​ക്കു​ന്ന മ​റ്റു ഘ​ട​ക​ങ്ങ​ളാ​ണ്.

പ്ര​ത്യേക​ത​ക​ൾ

ത​ല​യു​ടെ ഒ​രു​വ​ശ​ത്ത് മാ​ത്ര​മാ​യി വി​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള വേ​ദ​ന, വെ​ളി​ച്ചം കാ​ണു​ക​യോ ശ​ബ്ദം കേ​ള്‍ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ കൂ​ടു​ന്ന വേ​ദ​ന, ഛര്‍ദി, ഓ​ക്കാ​നം, ഉ​റ​ങ്ങി എ​ഴു​ന്നേ​ല്‍ക്കു​മ്പോ​ള്‍ ത​ല​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ഇ​വ മൈ​ഗ്രേ​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​തി​യാ​ന​ങ്ങ​ൾ ചി​ല​രി​ൽ പ്ര​ക​ട​മാ​കു​ന്നു. ക​ണ്ണി​ന്‍റെ മു​ന്നി​ല്‍ വെ​ള്ളി​വെ​ളി​ച്ചം, പ്ര​കാ​ശ​വ​ല​യം, ക​റു​ത്ത​പൊ​ട്ട്, മൂ​ട​ല്‍ , ചി​ല​ന്തി​വ​ല​യി​ലൂ​ടെ നോ​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ക, കോ​ട്ട​ക​ള്‍പോ​ലെ​യു​ള്ള പ്ര​കാ​ശം, നി​റ​ഭേ​ദ​ങ്ങ​ള്‍ , ഒ​രു​വ​ശ​ത്തെ ശേ​ഷി കു​റ​യ​ല്‍ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും കാ​ണു​ക. ഈ ​ല​ക്ഷ​ണ​ങ്ങ​ള്‍ക്ക് ശ​ക്തി കു​റ​ഞ്ഞു​വ​രു​ന്ന​തോ​ടെ മൈ​ഗ്രേ​ന്‍ ശ​ക്തി​പ്രാ​പി​ക്കു​ക​യം ചെ​യ്യും. സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന വ​ശ​ത്തി​ന്‍റെ എ​തി​ര്‍വ​ശ​ത്താ​യാ​ണ് മൈ​ഗ്രേ​ന്‍ ഉ​ണ്ടാ​വു​ക.​ഇ​രു​ട്ട് ഇ​ഷ്ട​പ്പെ​ടു​ക, അ​ന്ത​ര്‍മു​ഖ​ത്വം, ദേ​ഷ്യം തു​ട​ങ്ങി​യ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളും ഇ​വ​ര്‍ക്കു​ണ്ടാ​കും. ത​ല​വേ​ദ​ന​യ്ക്കൊ​പ്പം സ​ങ്കീ​ര്‍ണ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന മൈ​ഗ്രേ​ന്‍ കു​ട്ടി​ക​ള്‍ , സ്ത്രീ​ക​ള്‍ എ​ന്നി​വ​രി​ല്‍ കൂ​ടു​ത​ലാ​യി​രി​ക്കും. സം​സാ​ര​ത്തി​ല്‍ കു​ഴ​ച്ചി​ല്‍ , ബാ​ല​ന്‍സ് ഇ​ല്ലാ​തി​രി​ക്കു​ക, കാ​ഴ്ച മ​ങ്ങു​ക, പെ​രു​പ്പ്, ബോ​ധ​ക്ഷ​യം ഇ​വ​യും ഉ​ണ്ടാ​കാ​റു​ണ്ട്.

കു​ട്ടി​ക​ളും മൈ​ഗ്രേ​നും

കു​ട്ടി​ക​ളി​ല്‍ ത​ല​വേ​ദ​ന പ്ര​ക​ട​മാ​കാ​തെ​ത്ത​ന്നെ മൈ​ഗ്രേ​ന്‍ വ​രാം. ഇ​ട​യ്ക്കി​ടെ​യു​ള്ള വ​യ​റു​വേ​ദ​ന, ഛര്‍ദി, ന​ട​ക്കു​മ്പോ​ള്‍ ബാ​ല​ന്‍സ് ന​ഷ്ട​പ്പെ​ടു​ക, ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​ത്ത് മാ​ത്ര​മാ​യു​ള്ള ത​ള​ര്‍ച്ച ഇ​വ മൈ​ഗ്രേ​ന്‍റെ സൂ​ച​ന​യാ​യി കു​ട്ടി​ക​ളി​ല്‍ കാ​ണു​ന്നു. ചി​ല​രി​ല്‍ ത​ള​ര്‍ച്ച തു​ട​ര്‍ന്നു​നി​ല്‍ക്കാ​റു​ണ്ട്. പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടാ​കാ​വു​ന്ന ഇ​ത്ത​രം മൈ​ഗ്രേ​ന് കു​റ​ച്ചു​കാ​ലം തു​ട​ര്‍ചി​കി​ത്സ വേ​ണ്ടി​വ​രും.

സ്ത്രീ​ക​ളും മൈ​ഗ്രേ​നും

സ്ത്രൈ​ണ ഹോ​ര്‍മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലാ​ണ് സ്ത്രീ​ക​ളി​ല്‍ കൂ​ടു​ത​ലാ​യും മൈ​ഗ്രേ​ന് ഇ​ട​യാ​ക്കു​ന്ന​ത്. ആ​ര്‍ത്ത​വ​ത്തി​ന് തൊ​ട്ടു​മു​മ്പു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ല​രി​ലും ത​ല​വേ​ദ​ന കൂ​ടു​ത​ലാ​യി​രി​ക്കും. ആ​ര്‍ത്ത​വ വി​രാ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ഗ്രേ​ന്‍ പൊ​തു​വെ കു​റ​യു​മെ​ങ്കി​ലും ചി​ല​രി​ല്‍ വേ​ദ​ന​യു​ടെ കാ​ഠി​ന്യം കൂ​ടി​വ​രാ​റു​ണ്ട്. ഗ​ര്‍ഭി​ണി​ക​ളി​ല്‍ അ​പൂ​ര്‍വ​മാ​യി മൈ​ഗ്രേ​ന്‍ കാ​ണാ​റു​ണ്ട്. മൈ​ഗ്രേ​നും ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളും​മൈ​ഗ്രേ​ന്‍ സാ​ധ്യ​ത ഉ​ള്ള​വ​രി​ല്‍ ചി​ല ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ള്‍ മൈ​ഗ്രേ​ന്‍ പെ​ട്ടെ​ന്ന് തീ​വ്ര​മാ​ക്കാ​ന്‍ ഇ​ട​യാ​ക്കാ​റു​ണ്ട്. ചി​ല​യി​നം ഭ​ക്ഷ​ണ​ങ്ങ​ള്‍ , ഹോ​ര്‍മോ​ണ്‍ വ്യ​തി​യാ​ന​ങ്ങ​ള്‍ , കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ , ഉ​റ​ക്കം, കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ പ​ല​രി​ലും കാ​ര​ണ​മാ​കു​ന്നു.

പ​രി​ഹാ​രം

മൈ​ഗ്രേ​ന്‍ കാ​ഠി​ന്യം കു​റ​യ്ക്കാ​നും ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ക്ക് ക​ഴി​വു​ണ്ട്. ആ​വി​യി​ല്‍ പു​ഴു​ങ്ങി​യ ഏ​ത്ത​പ്പ​ഴം, ഇ​ല​ക്ക​റി, മു​ഴു​ധാ​ന്യ​ങ്ങ​ള്‍ , മു​ട്ട, ഓ​ട്സ്, ബ​ദാം, ഇ​ഞ്ചി, ക​പ്പ​ല​ണ്ടി, എ​ള്ള്, മ​ത്തി, അ​യ​ല, ഇ​വ ന​ല്ല ഫ​ലം ത​രും. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കാ​നും കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മൈ​ഗ്രേ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ചി​ട്ട​യി​ല്ലാ​ത്ത ഉ​റ​ക്കം, കൂ​ടു​ത​ല്‍ ഉ​റ​ക്കം, ഉ​ച്ച​യു​റ​ക്കം, ഉ​റ​ക്ക​ത്തി​ന്‍റെ തു​ട​ര്‍ച്ച ന​ഷ്ട​മാ​കു​ക ഇ​വ മൈ​ഗ്രേ​ന്‍ തീ​വ്ര​മാ​കാ​ന്‍ കാ​ര​ണ​മാ​കാ​റു​ണ്ട്. പു​ക​വ​ലി, മ​ദ്യ​പാ​നം ഇ​വ മൈ​ഗ്രേ​ന്‍ കൂ​ട്ടും.

ചി​കി​ത്സ

ഔ​ഷ​ധ​ങ്ങ​ള്‍, വി​ശ്ര​മം, ദി​ന​ച​ര്യ​യി​ല്‍ ആ​രോ​ഗ്യ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ഇ​വ ഉ​ള്‍പ്പെ​ട്ട ചി​കി​ത്സാ​ക്ര​മ​മാ​ണ് ആ​യു​ര്‍വേ​ദം ന​ല്‍കു​ന്ന​ത്. ഒ​പ്പം സ്നേ​ഹ​പാ​നം, സ്വേ​ദ​നം, ശി​രോ​വ​സ്തി, ന​സ്യം, ത​ളം, ലേ​പ​നം, വ​സ്തി തു​ട​ങ്ങി​യ​വ അ​വ​സ്ഥാ​നു​സ​ര​ണം മൈ​ഗ്രേ​ന്‍ ചി​കി​ത്സ​യി​ല്‍ മി​ക​ച്ച ഫ​ലം ന​ല്‍കു​ന്നു. ഉ​ചി​ത​മാ​യ തൈ​ല​ങ്ങ​ള്‍ ത​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല ഫ​ലം ത​രും. മു​ക്കു​റ്റി അ​ര​ച്ച് നെ​റ്റി​യു​ടെ പാ​ര്‍ശ്വ​ങ്ങ​ളി​ല്‍ പു​ര​ട്ടു​ന്ന​തും, പൂ​വാം​കു​രു​ന്നി​ല നീ​ര് ത​ല​യി​ല്‍ ത​ളം​വ​യ്ക്കു​ന്ന​തും വേ​ദ​ന കു​റ​യ്ക്കും. ഉ​ഴു​ന്നു വേ​വി​ച്ച് പാ​ലി​ല്‍ ചേ​ര്‍ത്ത് രാ​ത്രി​യി​ല്‍ ക​ഴി​ക്കു​ക, ജീ​ര​കം ചേ​ര്‍ത്ത് പാ​ല്‍ കാ​ച്ചി​ക്കു​ടി​ക്കു​ക, ചു​ക്ക് അ​ര​ച്ച് നെ​റ്റി​യി​ല്‍ പു​ര​ട്ടു​ക, ഇ​ഞ്ചി ചേ​ര്‍ത്ത ക​ട്ട​ന്‍ചാ​യ കു​ടി​ക്കു​ക,ജാ​തി​ക്ക ഉ​ര​ച്ച് നെ​റ്റി​യി​ല്‍ പു​ര​ട്ടു​ക എ​ന്നി​വ മൈ​ഗ്രേ​ന്‍ വേ​ദ​ന​യ്ക്ക് ആ​ശ്വാ​സ​മേ​കാ​റു​ണ്ട്.