മിഥുന്‍ ജിത് വീണ്ടും ഗിന്നസ് റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നു
Kerala
മിഥുന്‍ ജിത് വീണ്ടും ഗിന്നസ് റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നു
ന്യൂസ് ഡെസ്‌ക്
Monday, 26th March 2012, 8:03 pm

കൊച്ചി: മോസ്റ്റ് ആര്‍ട്‌സ് കിക്കില്‍ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്ഥാപിച്ച മിഥുന്‍ ജിത് വീണ്ടും റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നു. അടുത്ത മാസം എറണാകുളത്തു വച്ചാണ് യു. എസ്, യു കെ, ഫ്രാന്‍സ് എന്നിവിടങ്ങളിലുള്ള മാര്‍ഷല്‍ ആര്‍ട്‌സ് കിക്കിലെ അതികായകരുടെ റെക്കോര്‍ഡുകള്‍ മിഥുന്‍ ബ്രേക്ക് ചെയ്യാനൊരുങ്ങുന്നത്.  ഇന്ന് രാവിലെ മേയറുടെ ചേമ്പറില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് മേയര്‍ ടോണി ചമ്മണി ഇതിനകം മിഥുന്‍ ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സമ്മാനിച്ചു. ഇവയാണ് മിഥുന്‍ ബ്രേക്ക് ചെയ്യാനൊരുങ്ങുന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍.

1.Most items kicked off peoples head in 1 minute

2.Most cups kicked off one person”s head in 1 minute the current record holder is David  Synave from France

3. Most full contact kicks in 1 hour the current record holder is Paddy Rolly from UK

4. Most martial  arts kick in 1 minute current record holder Raul  C Meza USA

5. Most martial arts kick in 3 minute current record holder Midhun Jith from India

ഒരു കാല്‍ മാത്രം ഉപയോഗിച്ച്  മൂന്ന് മിനിറ്റു കൊണ്ട് ഏറ്റവും കൂടുതല്‍ മാര്‍ഷല്‍ ആര്‍ട്‌സ് കിക്കാണ് മിഥുന്‍  ജിത് ഗിന്നസ് ബുക്കില്‍ സ്ഥാപിച്ചത്. കൊച്ചി  യൂറോ ടെക്കിലെ ബി ടെക് മറൈന്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് മിഥുന്‍ ജിത്. മൂന്ന് മിനിറ്റില്‍  മാര്‍ഷല്‍ ആര്‍ട്‌സ് കിക്ക് കാറ്റഗറിയില്‍ ഗിന്നസ് ബുക്കില്‍ ആദ്യമായാണ് ഒരാളുടെ പേര് സ്ഥാനം പിടിക്കുന്നത്.  കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 28ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ചാണ് മിഥുന്‍ ജിത് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.

മൂന്ന് മിനിറ്റില്‍ 608 കിക്ക്. അന്നേ ദിവസം തന്നെ അമേരിക്കക്കാരനായ റോള്‍ മെസയുടെ ഒരു മിനിറ്റില്‍ 281 എന്ന റെക്കോര്‍ഡും മിഥുന്‍ മറികടന്നിരുന്നു. ഒരു മിനിറ്റില്‍ 310 കിക്കായിരുന്നു മിഥുന്‍ അന്ന് അടിച്ചു കൂടിയത്. മാര്‍ഷല്‍ ആര്‍ട്‌സില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മിഥുന്‍ ആണ്.

പതിമൂന്നാം വയസ്സില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ട് നേടിയ കരാട്ടെയില്‍ നാഷണല്‍ ചാമ്പ്യന്‍ കൂടിയാണ്. പഠനാവശ്യാര്‍ത്ഥം കഴിഞ്ഞ നാലു വര്‍ഷമായി മാര്‍ഷല്‍ ആര്‍ട്‌സ് ലോകത്തു നിന്നും മാറി നിന്നിരുന്ന മിഥുന്‍ വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ച ശേഷം ആദ്യമായി പങ്കെടുത്ത നാഷണല്‍ ചാമ്പ്യന്‍ ഷിപ്പില്‍ ബെസ്റ്റ് ഫൈറ്റര്‍ 2012 ന് പുറമെ ഹെവി വെയ്റ്റ് കാറ്റഗറിയില്‍ സ്വര്‍ണ മെഡലും മിഥുന്‍ കരസ്ഥമാക്കി. ഇക്കഴിഞ്ഞ ജനുവരിയില്‍ മൈസൂരില്‍ വച്ചായിരുന്നു മത്സരം. ദേശീയ തലത്തില്‍ ഇതിനകം 17 തവണ മിഥുന്‍ ജിത് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിട്ടുണ്ട്.

നിരവധി തവണ സംസ്ഥാനതലത്തിലും വിജയിയായി. കരാട്ടെയ്ക്ക് പുറമെ ജൂഡോ, തൈക്കോണ്ടോ, റസ്‌ലിംഗ്, കിക്ക് ബോക്‌സിംഗ് എന്നിവയിലും മിഥുന്‍ പരിശീലനം നേടിയിട്ടുണ്ട്. ഇരുപത്തിരണ്ടുകാരനായ മിഥുന്‍ ജിത് വയനാട് സ്വദേശിയാണ്. നാലുവര്‍ഷമായി കൊച്ചിയിലാണ് താമസം. കവയത്രിയും  മാധ്യമ പ്രവര്‍ത്തകയുമായ മേരി ലില്ലിയുടെ മകനാണ് മിഥുന്‍ ജിത്. ഇളയ സഹോദരന്‍ നിതിന്‍ ജിതും കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ടും നാഷണല്‍ ചാമ്പ്യനുമാണ്. നിതിന്‍ മര്‍ച്ചന്റ് നേവിയില്‍ കേഡറ്റാണ്.

മിഥുന്റെ  ഗുരു ഗിരീഷ് പെരുന്തട്ടയാണ്. കരാട്ടെയില്‍ മാസ്റ്റര്‍ ടീച്ചര്‍ എന്ന ശിഹാന്‍ പദവി നേടിയ ഗിരീഷ്  അഞ്ചാമത്തെ ബ്ലാക്ക് ബെല്‍ട്ട് നേടിയത് ജപ്പാനില്‍ വെച്ചാണ്. 2009 -ല്‍ ജപ്പാനിലെ ഒകിനാവോയില്‍ വെച്ചു നടന്ന വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ ഗിരീഷ് ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് -മിഥുന്‍ ജിത്- 9947657390