എഡിറ്റര്‍
എഡിറ്റര്‍
മൈക്രോസോഫ്റ്റിന്റെ ഉപഭോക്താക്കള്‍ക്ക് പുതിയ മ്യൂസിക്കല്‍ സര്‍പ്രൈസ്
എഡിറ്റര്‍
Monday 15th October 2012 1:02pm

ലോസ്ആഞ്ചല്‍സ്: മൈക്രോസോഫ്റ്റിന്റെ ഉപഭോക്താക്കള്‍ക്ക് ഒരു സര്‍പ്രൈസ്. മൈക്രോസോഫ്റ്റിന്റെ വിന്റോസ് 8 ലാണ് പുതിയ മ്യൂസിക്കല്‍ സര്‍പ്രൈസ്.

ലക്ഷക്കണക്കിന് പാട്ടുകള്‍ സെലക്ട് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് ഒരുക്കിയിരിക്കുന്നത്. സൗജന്യമായ ഒരു പ്രവാഹമായിരിക്കും ഇത്.

Ads By Google

ഓരോ പതിനഞ്ച് മിനിട്ടിലും ഓഡിയോ പരസ്യവും ഇതിനോടൊപ്പമുണ്ട്. എക്‌സ്‌ബോക്‌സ് മ്യൂസിക്ക് എന്നാണ് ഈ പുതിയ സൗകര്യത്തിന്റെ പേര്. ഏത് സ്ഥലത്തും ഏത് സമയത്തും ഈ സൗകര്യം സൗജന്യമല്ല.

ഉദാഹരണമായി പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്കായി ട്രാക്ക് സെക്ഷനും പ്ലേബാക്കും അനുവദിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന പാട്ട് അനുവദിക്കില്ല. അങ്ങനെ അനുവദിക്കണമെങ്കില്‍ മാസം പത്ത് ഡോളര്‍ പണമടയ്ക്കണം.

മ്യൂസിക് ഇന്റസ്ട്രിയിലെ ഒരു കാലെടുത്ത് വെയ്ക്കലാകും ഈ സംരംഭം. മിക്ക മൊബൈല്‍ ഡാറ്റ പ്ലാനിന്റേയും വില പരിമിതപ്പെടുത്താനും ഇത് കാരണമാകും. എക്‌സ്‌ബോക്‌സ് മ്യൂസിക് അനുവദിക്കുന്ന പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പറ്റില്ല.

അങ്ങനെ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ മാസം പത്ത് ഡോളര്‍ പണമീടാക്കും. വര്‍ഷത്തില്‍ 60 ഡോളര്‍ പണമടച്ചാല്‍ എക്‌സ്‌ബോക്‌സ് 360 ഗെയിം കണ്‍സോളും ലഭിക്കും.

Advertisement