[]ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ രക്തം ലേലത്തിന്. ഗാന്ധി ഉപയോഗിച്ച ചില വസ്തുക്കളോടൊപ്പമാണ് മൈക്രോസ്‌കോപ്പ് സ്ലൈഡിലുള്ള രക്തത്തുള്ളിയും ലേലത്തിന് വെച്ചിരിക്കുന്നത്.
ഗാന്ധിയുടെ വില്‍പത്രത്തിന്റെ കോപ്പി, ചെരുപ്പ്, ഗാന്ധി ഉപയോഗിച്ച ഷോള്‍, എന്നിവയാണ് ലേലത്തിനുള്ള മറ്റ് വസ്തുക്കള്‍. ലണ്ടനിലെ മുള്ളോക്‌സ് ഓക്ഷന്‍ ഹൗസിലാണ് ലേലം നടക്കുന്നത്.[]
ഗാന്ധിജിയുടെ വസ്തുവകകള്‍ ലേലം ചെയ്തതിന്റെ പേരില്‍ നേരത്തേ മുള്ളോക്ക് വിമര്‍ശനത്തിനിരയായിരുന്നു.
ഗാന്ധിയുടെ വസ്തുവകകള്‍ ലേലത്തിന് വെച്ചതോടെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാറാണ്. എത്രയും വേഗം വസ്തുക്കളൊക്കെ ലേലത്തില്‍ എടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് അറിയുന്നത്.
ഗാന്ധിജിയുടെ വസ്തുക്കള്‍ കൂടാതെ ഹിറ്റ്‌ലറിന്റെ ചില വസ്തുക്കളും ലേലത്തിനുണ്ടെന്നാണ് അറിയുന്നത്.