കഴിഞ്ഞ മാസം ചിത്രം പുറത്തായെങ്കിലും അതിലൊന്നും തളരാതെ മൈക്രോമാക്‌സ് A111 കാന്‍വാസ് ഡൂഡിള്‍ സ്മാര്‍ട്‌ഫോണ്‍ വിപണനത്തിനായൊരുങ്ങി. []
ഇ- കൊമേഴ്‌സ് വെബ്‌സൈറ്റില്‍ 12,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും. 12. GHz കോഡ് കോര്‍പ്രൊസസറും 512 MB റാമുമാണ് മൈക്രമോമാക്‌സിന്റെ പ്രത്യേകത.
4 GB ഇന്റേണല്‍ സ്റ്റോറേജും ഇതിന് പുറമെ 1.2 യൂസര്‍ ആക്‌സസിബിളും ആണ്. മൈക്രോ എസ് ഡി കാര്‍ഡ് വഴി മെമ്മറി 32 ജിബി വരെ ഉയര്‍ത്താം.
ഡ്യുവല്‍ സിം, ഡ്യുവല്‍ ജി എസ് എം എന്നിവ 2 Gയിലും 3Gയിലും ലഭ്യമാണ്. 5.3 ഇഞ്ച് ടച്ച് സ്‌ക്രീനാണ് മെക്രൈമാക്‌സ് A111 നിലുള്ളത്. 540* 960 പിക്‌സലാണ് റെസല്യൂഷന്‍. ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.
പുറകുവശത്തെ ക്യമറ 8 മെഗാപിക്‌സലും വി ജി എ മോഡല്‍ ഫ്രണ്ട് ക്യമറയും ഫോണിലുണ്ട്. മള്‍ട്ടി സൂം ചിത്രങ്ങളും വൈഡ് സ്‌ക്രീന്‍ വീഡിയോകളും നൈറ്റ് മോഡ് റെക്കോഡിങ്ങും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. 2100 mAh ബാറ്ററി ലൈഫാണ് കമ്പനി നല്‍കുന്നത്.
രണ്ടാഴ്ച മുന്‍പാണ് മൈക്രോമാക്‌സ് തങ്ങളുടെ ആദ്യത്തെ 3 D ഫോണ്‍ പുറത്തിറക്കുന്നത്. മൈക്രോമാക്‌സ് A115 കാന്‍വാസ് 3D ആയിരുന്നു അത്.
