ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി മൈക്കല്‍ കൊടുങ്കാറ്റ്
World News
ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടമുണ്ടാക്കി മൈക്കല്‍ കൊടുങ്കാറ്റ്
ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2018, 2:52 pm

മെക്‌സിക്കോ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മൈക്കല്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. പ്രദേശത്ത് 50 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 155 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകിയത് കൂടുതല്‍ അപകടമുണ്ടാക്കി.

Also read മന്ത്രിസഭയില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം നല്‍കി എത്യോപ്യ

വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്ന് വീണു. പല കെട്ടിടങ്ങളും നിലംപതിച്ചു.വലിയ തരത്തിലുള്ള നാശനഷ്ടങ്ങളാണ് സ്ഥലത്തുണ്ടായത്.

കൊടുങ്കാറ്റ് വീശിയതോടെ കടലില്‍ വലിയ തിരമാലകളുണ്ടായി. 3,75,000 പേരെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു. അധികൃതര്‍ നല്‍കിയ മുന്നറിയപ്പ് ആദ്യം അവഗണിച്ചിരുന്നുവെങ്കിലും കാറ്റിന് ശക്തി കൂടിയതോടെ മാറിതാമസിക്കാന്‍ തയ്യാറായി.