സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Football
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ മൈക്കല്‍ കാരിക്ക് വിരമിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th March 2018 6:27pm

ഈ സീസണോടെ കളിയോട് വിടപറയുകയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ മൈക്കല്‍ കാരിക്ക്. സെവിയക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു കാരിക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം.

കളി തുടരാന്‍ ശരീരം അനുവദിക്കുന്നില്ലെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ കാരിക്ക് പറഞ്ഞു.മാഞ്ചസ്റ്റര്‍ ഫസ്റ്റ് ടീം പരിശീലക സ്ഥാനമേറ്റെടുത്തേക്കുമെന്നും കാരിക്ക് സൂചിപ്പിച്ചു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് 36കാരനായ കാരിക്കിന് കളിക്കാനായത്.

 

2006ല്‍ ടോട്ടന്‍ഹാമില്‍ നിന്ന് യുണൈറ്റഡിലെത്തിയ കാരിക്ക് 34 തവണ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. റൂണി ക്ലബ്ബ് വിട്ടതിന് ശേഷമാണ് കാരിക്ക് മാഞ്ചസ്റ്റര്‍ നായകനായത്.

ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും മികച്ച സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായിരുന്നു കാരിക്കെന്ന് യുണൈറ്റഡ് മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ പറഞ്ഞു. ഗ്രൗണ്ടില്‍ പാഞ്ഞു നടക്കുന്ന റോള്‍സ് റോയ്‌സ് ആയിരുന്നു കാരിക്കെന്ന് ക്ലബ്ബിലെ മുന്‍ സഹതാരമായ പോള്‍ സ്‌കോള്‍സും പറഞ്ഞു.

Advertisement