എംജി മോട്ടോര്‍സിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ബ്രിട്ടീഷ് താരം ബെനഡിക് കംപര്‍ബക്ക്
D'Wheel
എംജി മോട്ടോര്‍സിന്റെ ഇന്ത്യന്‍ അംബാസിഡര്‍ ബ്രിട്ടീഷ് താരം ബെനഡിക് കംപര്‍ബക്ക്
ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 10:19 pm

എംജി മോട്ടോര്‍സ് ഇന്ത്യയുടെ അംബാസിഡറായി ബ്രിട്ടീഷ് താരം ബെനഡിക്ട് കംപര്‍ബക്ക്. ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് കാര്‍ നിര്‍മാതാവാണ് എംജി ഹെക്ടര്‍. ഇന്ത്യന്‍ മാര്‍ക്കറ്റിന് മാത്രം വേണ്ടിയുള്ള ബ്രാന്റ് അംബാഡിസറാണ് അദേഹം. എംജി ഹെക്ടര്‍ പ്രീമിയം എസ് suv യുടെ ഷൂട്ട് നടക്കുന്ന വേളയിലാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്.

കമ്പനിയുടെ ക്ലാസിക് ഫീച്ചറുകളൊക്കെ നിലനിര്‍ത്തിയാകും പുതിയ മോഡലെത്തുക. 10 ഇഞ്ച് വലിപ്പമുള്ള ടച്ച് സ്്ര്രകീനോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,പനോരമ സണ്‍റൂഫ് എന്നിവയൊക്കെ ഉണ്ടാകും. ഏറ്റവും പുതിയ ടെക്‌നോളജി ഫീച്ചറുകളും ഇന്റര്‍നെറ്റ് ശേഷിയുമൊക്ക ഉള്‍പ്പെടുത്തിയുള്ള ഹെക്ടര്‍ ഓപ്രില്‍ രണ്ടിനായിരിക്കും വിപണിയിലെത്തുക.