[]മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെ പോലീസ് കസ്റ്റഡിലെടുത്തു. ഐ.പി.എല്‍ വാതുവെപ്പു കേസുമായി ബന്ധപ്പെട്ടാണ് മുംബൈ പോലീസ് മെയ്യപ്പനെ അറസ്റ്റ് ചെയ്തത്.
ഐ.പി.എല്ലില്‍ വാതുവെപ്പ്, സ്‌പോട്ട് ഫിക്‌സിംഗ് എന്നിവയ്ക്ക് കൂട്ടു നില്‍ക്കുകയും, വിവരങ്ങള്‍ കൈമാറുകയും, വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് മെയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തത്.[]
ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിന്ദു ധാരാ സിംഗിന്റെ മൊഴിയുടെ അടിസ്ഥാന ത്തിലായിരുന്നു മെയ്യപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് അന്വേഷണത്തില്‍ വിന്ദു സിംഗ് മെയ്യപ്പനുമായി നിരന്തരമായി ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമായിരുന്നു. മെയ്യപ്പന്റെയും വിന്ദു സിംഗിന്റേയും ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വ്യക്തമായിരുന്നു. നേരത്തെ മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ മുംബൈ പോലീസ് ചെന്നൈയില്‍ എത്തിയിരുന്നെങ്കിലും മെയ്യപ്പന്‍ വീട്ടിലില്ലാതത്തിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ഗുരുനാഥ് മെയ്യപ്പനെ ചോദ്യം ചെയ്യുന്നതോടെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്ത് എന്‍ ശ്ര്ീനിവാസന്റെ സ്ഥാനം ചോദ്യ ചിഹ്നമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ ഇതിനിടെ രംഗത്ത് വന്നിരുന്നു. മരുമകന്റെ കുറ്റം തെളിഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ ശ്രീനിവാന് മേല്‍ സമ്മര്‍ദ്ദമേറും.