എഡിറ്റര്‍
എഡിറ്റര്‍
മാധ്യമ പ്രര്‍ത്തകര്‍ക്ക് നേരെ ആക്രമണം; മെക്‌സിക്കോയില്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു
എഡിറ്റര്‍
Tuesday 4th April 2017 9:02am

 

മെക്സിക്കോ സിറ്റി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെത്തുടര്‍ന്ന് മെക്‌സിക്കോയില്‍ പത്രം പ്രസിദ്ധീകരണം അവസാനിപ്പിച്ചു. മെക്സിക്കോയില്‍ 27 വര്‍ഷമായി പ്രസിദ്ധീകരിച്ചുവരുന്ന ‘നോര്‍ട് ദി സ്യുദാദ് ജോരെസ്’എന്ന പത്രമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചിരിക്കുന്നത്.


Also read ഇശ്‌റത്ത് ജഹാന്‍ കേസില്‍ കുറ്റാരോപിതനായ ഗുജറാത്ത് പൊലീസ് മേധാവി രാജിവെച്ചു; രാജി പുറത്താക്കുമെന്ന സുപ്രീം കോടതി പരാമര്‍ശത്തെ തുടര്‍ന്ന്


മാധ്യമപ്രവര്‍ത്തനത്തിന് സുരക്ഷ ഉറപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതെന്ന് പത്രത്തിന്റെ ഡയറക്ടര്‍ വ്യക്തമാക്കി. നോര്‍ടിനായി ജോലിചെയ്യ്ത് വരികയായിരുന്ന മാധ്യമപ്രവര്‍ത്തക വെടിയേറ്റ് കൊല്ലപ്പെട്ട് ആഴ്ചകള്‍ക്കകമാണ് ഡയറക്ടര്‍ ഒസ്‌കാര്‍ കാന്റെ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

രാജ്യത്ത് നടക്കുന്ന സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പത്രത്തിലും ഇവരുടെ മറ്റൊരു പ്രസിദ്ധീകരണമായ ‘ല ജോര്‍നാദ’യിലുമെഴുതിയ 54കാരിയായ മിറോസ്ലാവ ബ്രീച്ച് ആണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ സഞ്ചരിക്കവെയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് അക്രങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. ‘എല്‍ പൊളിറ്റികൊ ന്യൂസ്’ പോര്‍ട്ടലിന്റെ ഡയറക്ടര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മിറോസ്ലാവ കൊല്ലപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 149ാം സ്ഥാനമാണ് മെക്സിക്കോക്കുള്ളത്. ഇവിടെ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് വര്‍ധിച്ചുവരികയുമാണ്. 1992 മുതല്‍ രാജ്യത്ത് 38 മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്തതിന്റെ ഭാഗമായി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

Advertisement