എഡിറ്റര്‍
എഡിറ്റര്‍
റെക്കോര്‍ഡുകളുടെ തോഴന്‍ മെസ്സി
എഡിറ്റര്‍
Sunday 31st March 2013 12:45am

റെക്കോര്‍ഡുകള്‍ ഗോളുകള്‍ പോലെ സൃഷ്ടിക്കുന്ന ബാഴ്‌സലോണിയന്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി. സ്പാനിഷ് ലീഗില്‍ 19 ടീമുകള്‍ക്കെതിരെയും തുടര്‍ച്ചയായി ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മെസ്സി സ്വന്തമാക്കിയിരിക്കുന്നത്.

Ads By Google

ഡെല്‍റ്റ മിഗ്രായ്‌ക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി വീണ്ടും ചരിത്രം കുറിച്ചത്. മത്സരത്തില്‍ ഡെല്‍റ്റയോട് 2-2 ന് സമനില വഴങ്ങിയെങ്കിലും പുതിയ റെക്കോര്‍ഡ് പിറന്നതിന്റെ സന്തോഷത്തിലാണ് മെസ്സി ആരാധകര്‍.

മത്സരം തുടങ്ങി 78 ാം മിനിട്ടിലായിരുന്നു മെസ്സിയുടെ മാന്ത്രിക കാലുകള്‍ പുതിയ റെക്കോര്‍ഡ് എഴുതിയത്. സ്പനിഷ് ലീഗിലെ 19 മത്സരങ്ങളില്‍ നിന്നായി മെസ്സി നേടുന്ന 29ാമത്തെ ഗോള്‍ കൂടിയാണിത്.

സീസണില്‍ ഇതുവരെയായി 49 ഗോളുകളാണ് മെസ്സി അടിച്ച് കൂട്ടിയത്. മെസ്സിയുടെ ഗോള്‍ കരുത്തില്‍ ബാഴ്‌സയാണ് സ്പാനിഷ് ലീഗില്‍ ഒന്നാമതായുള്ളത്. 75 പോയിന്റാണ് ബാഴ്‌സയ്ക്കുളളത്. 61 പോയിന്റുമായി റയല്‍ മാഡ്രിഡ് തൊട്ടുപുറകേയായുണ്ട്.

Advertisement