എഡിറ്റര്‍
എഡിറ്റര്‍
നെയ്മര്‍ പോകുന്ന വിവരം അവസാന നിമിഷമാണ് അറിഞ്ഞത്: മെസി
എഡിറ്റര്‍
Thursday 9th November 2017 12:01pm

 


നെയ്മര്‍ പി.എസ്.ജിയിലേക്ക് പോകുന്ന വിവരം താന്‍ അവസാന നിമിഷം മാത്രമാണ് അറിഞ്ഞതെന്ന് മെസി. അമേരിക്കയിലെ പ്രീ സീസണ്‍ ടൂറിനിടെ നെയ്മറുമായി സംസാരിച്ചിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ലെന്നും മെസി പറഞ്ഞു.

തന്റെ ട്രാന്‍സ്ഫര്‍ വിവരം മെസിയുടെ വിവാഹനാളില്‍ നെയ്മര്‍ തുറന്ന് പറഞ്ഞിരുന്നതായി സാവിയും പീക്കെയും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയത്തും താന്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് മെസി പറഞ്ഞു.

 

പി.എസ്.ജിയുമായുള്ള കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ രണ്ടുദിവസം മുന്നേയാണ് നെയ്മര്‍ ടീം വിടുകയാണെന്ന വാര്‍ത്ത പുറത്ത് വിട്ടതെങ്കിലും മാസങ്ങള്‍ക്ക മുന്നേ തങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നായിരുന്നു സാവി പറഞ്ഞിരുന്നത്.

ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു ബാഴ്‌സയില്‍ നിന്നുള്ള നെയ്മറിന്റെ കൂടുമാറ്റം. 222 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പി.എസ്.ജിയില്‍ എത്തിയിരുന്നത്.

ക്ലബ്ബ് വിട്ട ശേഷം ഈയിടെ തന്റെ പഴയ സഹതാരങ്ങളെ സന്ദര്‍ശിക്കുന്നതിനായി നെയ്മര്‍ ബാഴ്‌സയിലെത്തിയിരുന്നു.

അതേ സമയം നെയ്മറെ റയല്‍മാഡ്രിഡിലേക്ക് ക്ഷണിച്ചുകൊണ്ട് റയല്‍ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് രംഗത്തെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നെയ്മര്‍ പി.എസ്.ജിയില്‍ അസംതൃപ്തനാണെന്നാണ്. പി.എസ്.ജി പരിശീലകന്‍ ഉനയ് എംറെയുമായി ഒത്തുപോകാന്‍ പറ്റാത്തതാണ് നെയ്മറുടെ പ്രശ്‌നമെന്നാണ് വിലയിരുത്തലുകള്‍.

ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് ലീഗ് വിട്ട് താരം ലാലീഗയിലേക്ക് വീണ്ടും കൂടുമാറാനുള്ള സാധ്യത കല്‍പിക്കപ്പെടുന്നത്.

Advertisement