ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Football
മെസ്സി പെനാല്‍റ്റി മിസ്സായത് തങ്ങളുമായുള്ള മത്സരം റദ്ദാക്കിയത് കൊണ്ട്: ഇസ്രഈല്‍ മന്ത്രി
ന്യൂസ് ഡെസ്‌ക്
Monday 18th June 2018 10:46pm

തെല്‍ അവീവ്: ഐസ്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ മെസ്സി പെനാല്‍റ്റി കിക്ക് നഷ്ടമാക്കിയത് ഇസ്രഈലുമായുള്ള സൗഹൃദ മത്സരം ഒഴിവാക്കിയതിന്റെ പേരിലാണെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. ട്വിറ്ററിലാണ് ഇസ്രായേല്‍ മന്ത്രിയുടെ പ്രതികരണം.

ഇസ്രഈലിനെതിരായ സൗഹൃദ മത്സരം മെസ്സിയ്ക്ക് എത്രത്തോളം പ്രധാനമായിരുന്നുവെന്നത് അര്‍ജന്റീന-ഇസ്രഈല്‍ മത്സരം കാണിച്ച് തന്നിരിക്കുകയാണ്. ലിബര്‍മാന്‍ ട്വീറ്റ് ചെയ്തു.

ജൂണ്‍ 9ന് നടക്കേണ്ടിയിരുന്ന അര്‍ജന്റീന- ഇസ്രഈല്‍ സന്നാഹ മത്സരം പലസ്തീന്റെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.

ഇസ്രഈലിന്റെ എഴുപതാമത് രാഷ്ട്ര സ്ഥാപകാഘോഷത്തിന്റെ ഭാഗമായാണ് മത്സരം ജെറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇസ്രഈലിന്റെ നീക്കം ചൂണ്ടിക്കാട്ടി പലസ്തീന്‍ ഫുട്‌ബോള്‍ മേധാവി ജിബ്രീല്‍ റജബ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ മേധാവി ക്ലൗഡിയോ താപിയക്ക് കത്തെഴുതിയിരുന്നു. മത്സരത്തെ ഇസ്രഈല്‍ രാഷ്ട്രീയായുധമായി ഉപയോഗിക്കുകയാണെന്ന് പലസ്തീന്‍ പറഞ്ഞിരുന്നു.

Advertisement