എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും മെസ്സിയുടെ ഗോള്‍ ചരിത്രത്തിലേക്ക്
എഡിറ്റര്‍
Monday 11th March 2013 9:11am

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാര്‍സിലോനയ്ക്ക് വേണ്ടി തുടര്‍ച്ചയായി 17-ാം മല്‍സരത്തിലും ഗോളടിച്ച് മെസ്സി വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.

17 കളിയില്‍ മെസ്സിയുടെ 27-ാം ഗോളാണിത്. ലീഗില്‍ മെസ്സിയുടെ സീസണിലെ ഗോള്‍ നേട്ടം ഇതോടെ 40 ആയി.

Ads By Google

1930ല്‍ തുടര്‍ച്ചയായി 16 കളിയില്‍ ഗോളടിച്ച പോളണ്ടുകാരന്‍ തിയഡോര്‍ പെവ്‌റ്റെറെക്കിന്റെ റെക്കോര്‍ഡാണ് മെസ്സി ഇതോടെ മറികടന്നത്. തിയഡോറിന്റെ ഗോള്‍ നേട്ടം 16 കളിയില്‍ 22 ആയിരുന്നു.

ഡിപോര്‍ട്ടിവോ ലാ കൊറൂണയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി 88-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍. ബാര്‍സ 2-0നു ജയിച്ചു. ആദ്യ ഗോള്‍ അലക്‌സിസ് സാഞ്ചസിന്റെ വകയായിരുന്നു.

പോയിന്റ് നിലയില്‍ താഴേത്തട്ടിലുള്ള ഡിപോര്‍ട്ടിവോയ്‌ക്കെതിരെ മെസ്സിക്കു പുറമേ അഞ്ച് സ്പാനിഷ് ഇന്റര്‍ നാഷനല്‍ താരങ്ങളെയും പുറത്തിരുത്തിയാണ് ബാര്‍സ കളി തുടങ്ങിയത്.  ഈ വിജയത്തോടെ ബാര്‍സ ഒന്നാം സ്ഥാനത്തു 14 പോയിന്റ് മുന്നിലെത്തി.

Advertisement