മെസി താഴത്തില്ലെടാ ! വെംബ്ലി സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട മലായളി ആരാധകന്‍ വൈറല്‍
Football
മെസി താഴത്തില്ലെടാ ! വെംബ്ലി സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട മലായളി ആരാധകന്‍ വൈറല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd June 2022, 5:36 pm

മെസി താഴത്തില്ലെടാ ! വെംബ്ലി സ്റ്റേഡിയത്തില്‍ പ്രത്യക്ഷപ്പെട്ട മലായളി ആരാധകന്‍ വൈറല്‍

യുവേഫയുടെ യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയും, കോണ്‍മെബോളിന്റെ കീഴില്‍ നടന്ന കോപ്പ അമേരിക്ക വിജയിയായ അര്‍ജന്റീനയും നേര്‍ക്കുനേരെ വന്ന മത്സരമായിരുന്നു ഫൈനലിസിമ. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ അരങ്ങേറിയ മത്സരത്തില്‍ അര്‍ജന്റീന മൂന്ന് ഗോളിന് വിജയിക്കുകയായിരുന്നു.

യൂറോപ്പിലെ ചാമ്പ്യന്‍മാരും ലാറ്റിന്‍ അമേരിക്കന്‍ ജേതാക്കളും ഏറ്റമുട്ടാനിറങ്ങിയതിന്റെ എല്ലാ ആവേശവും കാണികളുടെ ഇടയിലുണ്ടായിരുന്നു. ലോകത്ത് ഏത് കോണില്‍ ചെന്നാലും മലയാളി ഉണ്ടാകും എന്നാണല്ലൊ. ഇന്നലെ വെംബ്ലി സ്‌റ്റേഡിയത്തിലും മലയാളികളുടെ തരംഗം തന്നെയുണ്ടായിരുന്നു.

മത്സരത്തിനിടെ മലയാളികളുടെ സ്ഥിരം ശൈലിയിലുള്ള ആര്‍പ്പ് വിളിച്ചും, മെസിക്ക് വേണ്ടി ജയ് വിളിച്ചും മലയാളി ആരാധകര്‍ കാണികളുടെയിടയില്‍ കളം പിടിച്ചു.

 

ഇതിനിടെയാണ് വെറൈറ്റി ഫ്‌ളക്‌സുമായെത്തിയ ഒരു മെസി ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ വയറലാകുന്നത്. ‘മെസി താഴത്തില്ലട’ എന്നെഴുതിയ ഫ്‌ളക്‌സാണ് മലയാളി ആരാധകനെ വൈറലാക്കിയത്. ഇന്ത്യ ഒട്ടാക സൂപ്പര്‍ ഹിറ്റായ അല്ലു അര്‍ജുന്‍ സിനിമ പുഷ്പയിലെ ഡയലോഗാണ് ആരാധകന്‍ ഫ്‌ളക്‌സില്‍ ഉപയോഗിച്ചത്.

 

ഈ കഴിഞ്ഞ ക്ലബ് സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് പഴി മെസി കേട്ടിരുന്നു. എന്നാലും മെസി കളിക്കുന്ന കാലം വരെയും മെസി താഴത്തില്ലയെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഈ പയ്യന്‍.

മെസിയുടെ മികച്ച പ്രകടനം കാണാനെത്തിയ ആരാധകര്‍ക്ക് ഒരു ട്രീറ്റ് തന്നെയായിരുന്നു ഇന്നലത്തെ മത്സരം. ഗോള്‍ അടിപ്പിച്ചും ഡ്രിബില്‍ ചെയതും മെസി കളം നിറഞ്ഞു കളിച്ചു. അതുപോലെ മികച്ച സോളൊ റണ്ണുകളും പാസുകളും ടാക്ലിംഗുകളും മെസിയുടെ ഇന്നലത്തെ പ്രകടനത്തിന്റെ മാറ്റ് കൂട്ടി.

മത്സരത്തില്‍ മൂന്ന് ഗോളിന് അര്‍ജന്റീന വിജയിച്ചതോടുകൂടി ആരാധകര്‍ ഡബിള്‍ ഹാപ്പി. ഫൈനലസിമയില്‍ കിരീടം നേടിയതോട്കൂടി കഴിഞ്ഞ ഒരു കൊല്ലത്തിനടയില്‍ അര്‍ജന്റീനക്ക് രണ്ട് കിരീട നേട്ടങ്ങളായി.

കഴിഞ്ഞ കൊല്ലം ജുലൈ മാസത്തിലായിരുന്നു അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടുന്നത്.

Content Highlights: Messi fan at wembley stadium goes viral