ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Life Style
ലസ്സി ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ വേഗം കുടിച്ചു തുടങ്ങിക്കോളൂ… ഒരു കാരണമുണ്ട്
ന്യൂസ് ഡെസ്‌ക്
Wednesday 14th March 2018 3:49pm

 

വേനല്‍ക്കാലം കടുത്തതോടെ ശരീരം തണുപ്പിക്കാന്‍ നെട്ടോട്ടത്തിലാണ് നമ്മളില്‍ പലരും. ഈ ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ ഏറ്റവും നല്ലത് ലസ്സി തന്നെയാണ്.

അധികം പുളിയില്ലാത്ത തൈരില്‍ പഞ്ചസാര ചേര്‍ത്ത് അടിച്ചെടുക്കുന്ന ലസ്സി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എറെ പ്രിയപ്പെട്ടതാണ്. ഇഷ്ടം അനുസരിച്ച് മധുരമോ ഉപ്പോ ലസ്സിയില്‍ ചേര്‍ക്കാവുന്നതാണ്.

മധുരം മാത്രമല്ല, പഴങ്ങള്‍ ചേര്‍ത്താലും ലസ്സിക്ക രൂചി കൂടുകയേയുള്ളു. ആരോഗ്യപ്രശ്‌നങ്ങളെ അകറ്റിനിര്‍ത്തുന്നതില്‍ ലസ്സിക്ക് പ്രധാനപങ്കുണ്ട്.

 

 

വേനല്‍ക്കാലത്ത് ലസ്സി കുടിക്കുന്നത് ശരീരത്തിന് വളരെ നല്ലതും ആരോഗ്യപ്രദവുമാണ്. ചൂടുകാലത്ത് ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്നുണ്ട്. ഇത് ഒരുപരിധി വരെ തടഞ്ഞുനിര്‍ത്താന്‍ ലസ്സിക്ക് സാധിക്കുന്നു.

ചൂടുകാലത്ത് ശരീരത്തിനുണ്ടാകുന്ന ചൊറിച്ചിലും, വീണ്ടുകീറലും ഒഴിവാക്കാന്‍ ലസ്സിക്ക് കഴിവുണ്ട്. തൈരാണ് ലസ്സിയുടെ പ്രധാന ഘടകം.

 

 

ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ദഹനം എളുപ്പമാക്കുന്നു. അസിഡിറ്റി കുറയ്ക്കുന്ന കാര്യത്തിലും തൈരിലെ ബാക്ടീരിയകള്‍ സഹായിക്കുന്നു.

ലസ്സിയില്‍ ഉപ്പിന്റെ സാന്നിദ്ധ്യം ഉള്ളത് ശരീരത്തിന് ഗുണം മാത്രമേ ചെയ്യുകയുള്ളു.

കൃത്രിമമായുള്ള സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ കഴിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന അസ്വസ്ഥതകളെ ഒഴിവാക്കാന്‍ ലസ്സി ശീലമാക്കിയാല്‍ മതിയാകും.

Advertisement