എഡിറ്റര്‍
എഡിറ്റര്‍
റെക്കോര്‍ഡ് വേഗവുമായി എസ്.എല്‍.എസ് എ.എം.ജി
എഡിറ്റര്‍
Saturday 9th March 2013 5:22pm

ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍ നാഷണല്‍ സര്‍ക്യൂട്ടില്‍ ഏറ്റവും വേഗമെടുത്ത പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് ഇനി മെഴ്‌സിഡീസ് ബെന്‍സ് എസ്എല്‍എസ് എഎംജിയ്ക്ക് സ്വന്തം.

Ads By Google

രണ്ട് മിനിറ്റും 14.521 സെക്കന്‍ഡും കൊണ്ടാണ് സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ ഒരു ലാപ് പൂര്‍ത്തിയാക്കിയത്. 5.125 കിമീ ആണ് എഫ് വണ്‍ ട്രാക്കിന്റെ നീളം. എഎംജി െ്രെഡവിങ് ഇന്‍സ്ട്രക്ടറായ ജര്‍മന്‍കാരന്‍ നോര്‍മന്‍ സൈമണായിരുന്നു െ്രെഡവര്‍ സീറ്റില്‍.

രണ്ടു സീറ്റര്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറായ എസ് എല്‍എസ് എഎംജിയ്ക്ക് 571 ബിഎച്ച്പി  650 എന്‍എം ശേഷിയുള്ള 6.3 ലീറ്റര്‍ , എട്ടു സിലിണ്ടര്‍ ( വി 8 ) പെട്രോള്‍ എന്‍ജിനാണ് കരുത്തു പകരുനന്നത്. ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തിക്കുന്നു.

അലുമിനിയം  കാര്‍ബണ്‍ ഫൈബര്‍ നിര്‍മിത ബോഡിയുള്ള കാറിന് 1620 കിലോഗ്രാമാണ് ഭാരം. പൂജ്യത്തില്‍ നിന്നു 100 കിമീ വേഗത്തിലെത്താന്‍ വേണ്ടത് വെറും 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ 317 കിമീ ആണ് പരമാവധി വേഗം. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 2.09 കോടി രൂപ.

Autobeatz

Advertisement